Entertainment news
വസ്തുത ഉറപ്പാക്കി വാര്‍ത്തകള്‍ നല്‍കണം; വിവാഹ വാര്‍ത്ത നിഷേധിച്ച് നിത്യ മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 20, 09:58 am
Wednesday, 20th July 2022, 3:28 pm

താന്‍ വിവാഹിതയാകുന്നു എന്ന വാര്‍ത്ത നിഷേധിച്ച് നടി നിത്യ മേനോന്‍. നിത്യ മേനോനും മലയാളത്തിലെ പ്രമുഖ നടനും വിവാഹിതരാകുന്നു എന്ന് ദേശീയ മാധ്യമങ്ങളും നിരവധി മലയാള മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു.

പക്ഷെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ എല്ലാം തന്നെ വ്യാജമാണെന്നാണ് നിത്യ മേനോനിപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ വസ്തുത ഉറപ്പാക്കി നല്‍കണം എന്നും നിത്യ മേനോന്‍ പറഞ്ഞു.

നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന 19(1)(എ) ആണ് നിത്യയുടെ പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രം. വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഡിസ്നി പ്ലസ് ഹോട്ടസ്റ്റാര്‍ വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ടീസര്‍ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ റിലീസ് തിയതി നിലവില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ആന്റോ ജോസഫാണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

മനേഷ് മാധവനാണ് ഛായാഗ്രഹണം. വിജയ് ശങ്കറാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്. ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Content Highlight : Nithya Menon says that the news about her marriage is fake