Nissan
സ്പെഷ്യല്‍ എഡിഷന്‍ നിസാന്‍ സണ്ണി വിപണിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 18, 10:17 am
Tuesday, 18th September 2018, 3:47 pm

സ്പെഷ്യല്‍ എഡിഷന്‍ സണ്ണിയുമായി നിസാന്‍ വിപണിയില്‍. 8.48 ലക്ഷം രൂപ വിലയില്‍ നിസാന്‍ സണ്ണി സ്പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പുറംമോടിയിലും അകത്തളത്തിലും ഒരുങ്ങുന്ന പരിഷ്‌കാരങ്ങളാണ് സ്പെഷ്യല്‍ എഡിഷന്‍ നിസാന്‍ സെഡാന്റെ പുതുമ.

കറുത്ത മേല്‍ക്കൂര, പുതിയ ബോഡി ഗ്രാഫിക്സ്, കറുത്ത വീല്‍ കവറുകള്‍, പിന്‍ സ്പോയിലര്‍ എന്നിവയെല്ലാം നിസാന്‍ സണ്ണി സ്പെഷ്യല്‍ എഡിഷന്റെ പ്രത്യേകതകളാണ്. യോ ഫെന്‍സിംഗ്, സ്പീഡ് അലേര്‍ട്ട്, കര്‍ഫ്യു അലേര്‍ട്ട് തുടങ്ങിയ നിരവധി സുരക്ഷ സജ്ജീകരണങ്ങള്‍ കാറിലുണ്ട്.


സുരക്ഷയുടെ കാര്യത്തിലും ആവശ്യമായ മുന്‍കരുതലുകള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്. ഇരട്ട എയര്‍ബാഗുകള്‍, വേഗം തിരിച്ചറിഞ്ഞ പ്രവര്‍ത്തിക്കുന്ന ഡോര്‍ ലോക്കുകള്‍, ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, കാറിന്റെ സ്ഥാനം അറിയാനും പങ്കുവെയ്ക്കാനും കഴിയുന്ന “ലൊക്കേറ്റ് മൈ കാര്‍” സംവിധാനം എന്നിവയെല്ലാം സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി സ്പെഷ്യല്‍ എഡിഷന്‍ സണ്ണിയില്‍ ഒരുങ്ങുന്നു.

രണ്ട് എഞ്ചിന്‍ പതിപ്പുകളാണ് പുതിയ സണ്ണിയിലുള്ളത്. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 97 bhp കരുത്തും 134 Nm torqueഉം പരമാവധി സൃഷ്ടിക്കും. 88 bhp കരുത്തും 200 Nm torque മാണ് ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്.