ലണ്ടന്‍: ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ ഉത്തരവിട്ടാല്‍ ആത്മഹത്യ ചെയ്യുമെന്ന് വിവാദ വ്യവസായി നീരവ് മോദി. നാല് മില്യണ്‍ പൗണ്ട് സെക്യൂരിറ്റിയായി നല്‍കാമെന്നും വീട്ടുതടങ്കലില്‍ കഴിയാമെന്നും നീരവ് മോദി ലണ്ടന്‍ കോടതിയെ അറിയിച്ചു.
നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ആലോചനകള്‍ പുരോഗമിക്കുന്നുണ്ട്. നീരവ് മോദിയെ വിട്ടുനല്‍കിയാല്‍ ഏത് ജയിലിലായിരിക്കും തടവിലിടുന്നതെന്ന് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കണമെന്ന് കോടതി ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നീരവ് മോദിയുടെ ജാമ്യോപേക്ഷ ലണ്ടന്‍ കോടതി തള്ളിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത് അഞ്ചാമത്തെ തവണയാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളുന്നത്.
കടുത്ത വിഷാദ രോഗവും ഉത്കണ്ഠയും അനുഭവിക്കുകയാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് നീരവ് മോദി ലണ്ടന്‍ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍, ജാമ്യം അനുവദിച്ചാല്‍ രാജ്യം വിടാന്‍ ശ്രമിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ലണ്ടന്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.