Entertainment
മാസ് സിനിമകളില്‍ ചെറിയ ഭാഗമാകാന്‍ കഴിയുന്നത് എനിക്ക് എന്നും ഇഷ്ടമുള്ള കാര്യമാണ്: നിരഞ്ജന അനൂപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 23, 03:14 pm
Thursday, 23rd May 2024, 8:44 pm

മോഹന്‍ലാല്‍ രഞ്ജിത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ലോഹം എന്ന സിനിമയിലൂടെ അഭിനയലോകത്തേക്കെത്തിയ താരമാണ് നിഞ്ജന അനൂപ്. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങള്‍ ചെയ്തു. മമ്മൂട്ടി- വൈശാഖ് കോമ്പോയില്‍ പുറത്തിറങ്ങിയ ടര്‍ബോയിലും നിരഞ്ജന പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

മാസ് സിനിമകളില്‍ ചെറിയ വേഷത്തിലായാലും അതിന്റെ ഭാഗമാകുന്നതില്‍ സന്തോഷിക്കുന്ന ആളാണ് താനെന്ന് നിരഞ്ജന പറഞ്ഞു. ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്. ഒരുപാട് വലിയ വലിയ പേരുകള്‍ ഒന്നിക്കുന്ന സിനിമയില്‍ ഒരുവേഷം ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും നിരഞ്ജന പറഞ്ഞു.

‘സിനിമയുടെ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ ഒരുപാട് പേര്‍ വിളിച്ച് നല്ല അഭിപ്രായം പറഞ്ഞു. ഒരുപാട് വലിയ വലിയ പേരുകള്‍ ഒന്നിക്കുന്ന സിനിമയാണിത്. മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന, വൈശാഖ് സംവിധാനം ചെയ്യുന്ന, മിഥുന്‍ മാനുവല്‍ എഴുതുന്ന ഒരു വലിയ സിനിമയില്‍ അഭിനയിക്കാന്‍ പറ്റിയത് തന്നെ ഭാഗ്യമാണ്.

ഒരുപാട് സന്തോഷം തോന്നുന്ന മൊമന്റാണിത്. മാസ് സിനിമകളില്‍ ചെറിയ രീതിയിലെങ്കിലും ഭാഗമാകാന്‍ കഴിയുന്നത് എനിക്ക് എന്നും ഇഷ്ടമുള്ള കാര്യമാണ്,’ നിരഞ്ജന പറഞ്ഞു. സിതാര എന്ന കഥാപാത്രമായാണ് നിരഞ്ജന ഈ സിനിമയില്‍ വേഷമിട്ടത്.

Content Highlight: Niranjana Anoop saying that she loves to be the part of mass movies