Entertainment
ഞാൻ പെണ്ണുകാണലിനെ സപ്പോർട്ട് ചെയ്യില്ല, ആ സമ്പ്രദായം ഞാൻ അധികം കണ്ടിട്ടില്ല: നിഖില വിമൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 30, 10:19 am
Saturday, 30th December 2023, 3:49 pm

ടെലിവിഷൻ പരമ്പരകളിലൂടെ ബാലതാരമായി മിനിസ്ക്രീനിലേക്ക് കടന്നുവന്ന് പിന്നീട് മലയാള സിനിമയിലെ മുൻനിര നായികയായി ഉയർന്നു വന്ന നടിയാണ് നിഖില വിമൽ.

അന്യഭാഷയിലും തിളങ്ങാൻ ചുരുങ്ങിയ സമയങ്ങൾക്കിടയിൽ നിഖിലയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

തന്റെ അഭിപ്രായങ്ങൾ കൊണ്ടും നിലപാടുകൾ കൊണ്ടും പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴി വച്ചിട്ടുണ്ട് നിഖില വിമൽ. ഇപ്പോഴിതാ പെണ്ണുകാണലിനെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് താരം.

പെണ്ണുകാണലിനെ താൻ സപ്പോർട്ട് ചെയ്യുന്നില്ലെന്നും ആ സമ്പ്രദായം താൻ അധികം കണ്ടിട്ടില്ലെന്നും പറയുകയാണ് നിഖില. ആദ്യരാത്രിയും പെണ്ണുകാണലുമെല്ലാം സിനിമയിൽ മാത്രമുള്ള കാര്യമായാണ് താൻ വിചാരിച്ചിരുന്നതെന്നും സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ നിഖില പറഞ്ഞു.

‘പെണ്ണുകാണലും, ആദ്യ രാത്രിയും, സെറ്റ് സാരിയുമെല്ലാം സിനിമയിൽ മാത്രമുള്ള ഒരു കാര്യമാണെന്നാണ് ഞാൻ ആദ്യം വിചാരിച്ചത്. ഇതൊക്കെ റിയൽ ലൈഫിലും ഉണ്ടാവുമെന്ന് വിചാരിച്ചില്ല. കാരണം അതൊക്കെ സിനിമയിൽ ആണല്ലോ നമ്മൾ കാണുന്നത്.

എന്റെ കസിൻസ്‌ ഒക്കെ കല്യാണം കഴിച്ചപ്പോൾ നൈറ്റിയൊക്കെയിട്ട് സാധാരണ പോലെ വീട്ടിൽ നിൽക്കുന്നതെ ഞാൻ കണ്ടിട്ടുള്ളൂ. ഇതൊക്കെ സിനിമയിൽ ഉള്ള ബിൽഡ് അപ്പ് ആണെന്നാണ് ഞാൻ കരുതിയത്. പെണ്ണ് കാണലിനെ ഞാൻ സപ്പോർട്ട് ചെയ്യുന്നില്ല.

എന്റെ ചുറ്റിലുള്ള അധികമാളുകളും പ്രേമിച്ചൊക്കെ കല്യണം കഴിച്ചവരാണ്. അങ്ങനെ പെണ്ണ്കാണൽ സമ്പ്രദായം ഞാൻ അധികം കണ്ടിട്ടില്ല,’നിഖില വിമൽ പറയുന്നു.

Content Highlight: Nikhila Vimal Talk About Pennukkanal