ഇന്ന് നടന്ന ടി-20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസിന് 104 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ബ്യുസേജര്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് ആണ് അടിച്ചെടുത്തത്.
Clinical finishing!💪🏾
WI WIN and clean sweep the group stage. Next up, the Super8️⃣s!💪🏾💥 #WIREADY | #T20WorldCup | #WIvAFG pic.twitter.com/9K8g7BXMfG
— Windies Cricket (@windiescricket) June 18, 2024
മറുപടി ബാറ്റിങ്ങില്‍ 16.2 ഓവറില്‍ വെറും 114 റണ്‍സിനാണ് അഫ്ഗാന്‍ പട വിന്‍ഡീസിന് മുന്നില്‍ മുട്ട് കുത്തിയത്. വിന്‍ഡീസിന് വേണ്ടി നിക്കോളാസ് പൂരന്റെ വെടിക്കെട്ട് പ്രകടനത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. 53 പന്തില്‍ എട്ട് സിക്‌സറും ആറ് ബൗണ്ടറിയും അടക്കം 98 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. 184.91 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. സെഞ്ച്വറിയുടെ വക്കിലെത്തിയ പൂരനെ അസ്മത്തുള്ള ഒമര്‍സായി താരത്തെ റണ്‍ ഔട്ട് ചെയ്യുകയായിരുന്നു.
Nicholas Pooran goes on a rampage, hitting Azmatullah Omarzai for 36 runs in an over 😱🔥#NicholasPooran #WIvAFG #T20WorldCup #Sportskeeda pic.twitter.com/8dc2xlOegP
— Sportskeeda (@Sportskeeda) June 18, 2024
എന്നിരുന്നാലും ഒരു തകര്‍പ്പന്‍ നാഴികകല്ലിലെത്താനാണ് പൂരന് സാധിച്ചത്. വിന്‍ഡീസിന് വേണ്ടി ടി-20 ഇന്റര്‍നാഷണലില്‍ 2000 റണ്‍സ് തികക്കാാണ് താരത്തിന് സാധിച്ചത്.
Nicholas Pooran crosses 2000 T20I runs for the #MenInMaroon with a sublime knock! 🏏💥#WIREADY #T20WorldCup #WIvAFG pic.twitter.com/eIKM23ioem
— Windies Cricket (@windiescricket) June 18, 2024
താരത്തിന് പുറമെ ജോണ്‍സണ്‍ കാര്‍ലെസ് 27 പന്തില്‍ 43 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ 26 റണ്‍സും ഷായി ഹോപ്പ് 25 റണ്‍സും നേടി.
അതേസമയം അഫ്ഗാനിസ്ഥാന് വേണ്ടി അസ്മത്തുള്ള ഒമര്‍സായി, നവീന്‍ ഉള്‍ ഹഖ് എന്നിവര്‍ ഒരു വിക്കറ്റും ഗുല്‍ബാദിന്‍ നായിബ് രണ്ടു വിക്കറ്റും നേടി. നാലു ഓവറില്‍ 20 റണ്‍സ് വിട്ട് കൊടുത്ത നൂര്‍ അഹമ്മദും ടീമിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു.
മറുപടിക്ക് ഇറങ്ങിയ അഫ്ഗാന് തുടക്കത്തില്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെ പൂജ്യം റണ്‍സിന് നഷ്ടപ്പെടുകയായിരുന്നു. ഇബ്രാഹിം സദ്രാന്‍ 28 പന്തില്‍ 38 റണ്‍സ് നേടി ടീമിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്തി.
Obed Mccoy picks off 3️⃣ pivotal wickets in a commanding win for the #MenInMaroon #WIREADY #T20WorldCup #WIvAFG pic.twitter.com/jLnTrPtHD8
— Windies Cricket (@windiescricket) June 18, 2024
അസ്മത്തുള്ള ഒമര്‍സായി 23 റണ്‍സിന് മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന് 18 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ടീമിലെ ആറ് താരങ്ങള്‍ക്ക് രണ്ടക്കം കടക്കാന്‍ സാധിച്ചില്ല.
വിന്‍ഡീസിന് വേണ്ടി ഒബെഡ് മെക്കോയി മൂന്ന് ഓവറില്‍ 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി മിന്നും പ്രകടനം കാഴ്ചവെച്ചു. ആകേല്‍ ഹുസൈന്‍ ഒരു മെയ്ഡന്‍ അടക്കം 21 റണ്‍സ് വഴങ്ങി 2 വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ഗുഡകേഷ് മോട്ടിയും രണ്ട് വിക്കറ്റ് നേടി. ആന്ദ്രെ റസലും അല്‍സാരി ജോസഫും ഓരോ വിക്കറ്റുകളും നേടിയപ്പോള്‍ അഫ്ഗാന്‍ തകര്‍ന്നടിയുകയാണ്.
Content Highlight: Nicholas Pooran In Great Milestone