സ്വന്തം ടീമില്‍ ഇങ്ങനെയൊരു എതിരാളിയെ താന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല; വെളിപ്പെടുത്തലുമായി നെയ്മര്‍
Sports News
സ്വന്തം ടീമില്‍ ഇങ്ങനെയൊരു എതിരാളിയെ താന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല; വെളിപ്പെടുത്തലുമായി നെയ്മര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd July 2024, 6:12 pm

കോപ്പ അമേരിക്കയില്‍ ജൂണ്‍ 3ന് ബ്രസീല്‍ കളത്തില്‍ ഇറങ്ങുകയാണ്. ഗ്രൂപ്പ് ഡിയില്‍ ഒന്നാമത് ഉള്ള കൊളംബിയ ആണ് എതിരാളി. നിലവില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു വിജയവും ഒരു സമനിലയും ആണ് ബ്രസീലിനുള്ളത്. കൊളംബിയ രണ്ടു മത്സരങ്ങളും വിജയിച്ചു ആറ് പോയിന്റ് സ്വന്തമാക്കിയപ്പോള്‍ ബ്രസീലിന് നാലു പോയിന്റ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഇപ്പോള്‍ തനിക്ക് മറികടക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള താരത്തിന്റെ പേര് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ബ്രസീല്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ജൂനിയര്‍. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കളിക്കുന്ന ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ കസേമിറോയെ ആണ് നെയ്മര്‍ തെരഞ്ഞെടുത്തത്. അടുത്തിടെ കേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് നെയ്മര്‍ ടീമംഗത്തെക്കുറിച്ച് പറഞ്ഞത്.

നിലവില്‍ നെയ്മര്‍ സൗദി ക്ലബ് ആയ അല്‍ ഹിലാലിനു വേണ്ടിയാണ് കളിക്കുന്നത്. മുന്‍പ് ബാര്‍സലോണക്കും പി.എസ്.ജിക്ക് വേണ്ടിയും താരം ബൂട്ട് കെട്ടിയിരുന്നു. അപ്പോള്‍ തനിക്ക് മറികടക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റു താരങ്ങളുടെ പേരും വെളിപ്പെടുത്തിയിരുന്നു.

ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ആണ് കസേമിറോ. റയല്‍ മാഡ്രിഡിലും സാവോ പോളോയിലും കസേമിറോ കളിച്ച സമയത്ത് സാന്‍ഡോസിനു വേണ്ടിയും ബാഴ്‌സലോണയ്ക്ക് വേണ്ടിയും നെയ്മര്‍ താരത്തെ നേരിട്ടിരുന്നു. ഇരുവരും നേര്‍ക്കുനേര്‍ 11 മത്സരങ്ങള്‍ കളിച്ചപ്പോള്‍ നാല് വിജയം വീതമാണ് സ്വന്തമാക്കിയത്. കസേമിറോ 2022ലാണ് റയല്‍ മാഡ്രിഡില്‍ നിന്ന് ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേര്‍ന്നത്.

അന്താരാഷ്ട്ര മത്സരങ്ങളില്‍ 57 തവണ ഇരുവരും ഒരുമിച്ച് കളത്തില്‍ ഉണ്ടായിരുന്നു. നിലവില്‍ രണ്ടുപേരും കോപ്പ അമേരിക്കയിലുണ്ട്. പക്ഷേ പരിക്കിന്റെ പിടിയിലായതിനെ തുടര്‍ന്ന് ഇരുവരും വിശ്രമത്തിലാണ്.

പ്രീമിയര്‍ ലീഗിലെ മറ്റു ഇഷ്ട ടീമുകളെക്കുറിച്ചും നെയ്മര്‍ സംസാരിച്ചിരുന്നു.

‘പ്രീമിയര്‍ ലീഗ് എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു ചാമ്പ്യന്‍ഷിപ്പാണ്. എനിക്ക് അവിടെ കളിക്കുന്ന ശൈലിയിലും ടീമുകളും ഒരുപാട് ഇഷ്ടമാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ലിവര്‍പൂള്‍ എന്നീ ക്ലബ്ബുകളെ ഞാന്‍ അഭിനന്ദിക്കുന്നു,’നെയ്മര്‍ പറഞ്ഞു.

 

 

Content Highlight: Neymar J.R Talking About Casemiro