ശനിയാഴ്ച നടന്ന ലീഗ് വൺ മത്സരത്തിൽ മൊണോക്കോക്കെതിരെ പി.എസ്.ജിക്ക് വലിയ തോൽവിയാണ് വഴങ്ങേണ്ടി വന്നത്. ഫ്രഞ്ച് ക്ലബ്ബ് നേടിയ ഒരു ഗോളിനെതിരെ മൂന്ന് ഗോളുകൾ വഴങ്ങിയായിരുന്നു പി. എസ്.ജിയുടെ പരാജയം.
കളിയുടെ തുടക്കത്തിൽ തന്നെ അലക്സാണ്ടർ ഗൊലോവിൻ നേടിയ ഒരു ഗോളിൽ ഫ്രഞ്ച് ക്ലബ്ബിനെ വിറപ്പിച്ച മൊണോക്കോ, വിസാം ബെൻ യെഡറുടെ ഗോളിൽ മത്സരം തുടങ്ങി ഇരുപത് മിനിറ്റെത്തുന്നതിന് മുമ്പേ മത്സരത്തിൽ വ്യക്തമായ ആധിപത്യം സ്ഥാപിച്ചിരുന്നു.
തുടർന്ന് മത്സരം 39 മിനിട്ട് പിന്നിട്ടപ്പോൾ എംറിയിലൂടെ പി.എസ്. ജി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും വിസാം ബെൻ യെഡറുടെ രണ്ടാം ഗോളിൽ മൊണോക്കോ പി.എസ്.ജിയുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയടിക്കുകയായിരുന്നു.
എംബാപ്പെയും, മെസിയും പരിക്ക് മൂലം കളിക്കാതിരുന്ന മത്സരത്തിൽ റാമോസ്, ഹക്കീമി അടക്കമുള്ള താരങ്ങളും കളിച്ചിരുന്നില്ല.
ഇതോടെ പി.എസ്.ജിയുടെ പ്ലെയിങ് ഇലവനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടിക്കുകയാണ് ക്ലബ്ബ് ആരാധകർ.
പ്ലെയിങ് ഇലവനിലുള്ള താരങ്ങളുടെ പേര് പറഞ്ഞു തരാമോ?, ഈ കളിയൊക്കെ കാണാൻ ആരാണ് സമയം മെനക്കെടുത്തുന്നത്?, നെയ്മറും 10 മണ്ടൻമാരും കളിക്കാൻ ഇറങ്ങിയിട്ടുണ്ട്, എന്നൊക്കെയായിരുന്നു ട്വിറ്ററിൽ ടീമിനെതിരെ ഉയർന്ന് വന്ന പ്രധാന വിമർശനങ്ങൾ.
What is this line up tears and some people still call this PSG team a super team.
— 🏀 (@y_oungboy) February 11, 2023
കളിയിൽ പരാജയപ്പെട്ടതോടെ പോയിന്റ് ടേബിളിൽ ഒന്നാമതുള്ള പി.എസ്.ജിയുമായി മൊണോക്കോയുടെ പോയിന്റ് വ്യത്യാസം ഏഴ് പോയിന്റായി കുറഞ്ഞു.
ഫെബ്രുവരി 15ന് ചാമ്പ്യൻസ് ലീഗ് മത്സരം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പി.എസ്.ജിയുടെ തോൽവിയെ ആശങ്കയോടെയാണ് ഫുട്ബോൾ ആരാധകർ നോക്കിക്കാണുന്നത്.
എംബാപ്പെയും മെസിയും കളിക്കുമെന്ന് നൂറ് ശതമാനം ഉറപ്പില്ലാത്ത മത്സരത്തിൽ ജർമൻ വമ്പൻമാരായ ബയേണിനെ ഇതുപോലെ നേരിട്ടാൽ പി.എസ്.ജിക്ക് വിജയിക്കാനാകില്ല എന്ന് ഫുട്ബോൾ വിദഗ്ധരും വിലയിരുത്തുന്നുണ്ട്.
Neymar in this PSG’s XI … pic.twitter.com/6EXtKlxfCI
— JRzzz1 🩻 (@Rzzz1J) February 11, 2023
ഇനിയും ചാമ്പ്യൻസ് ലീഗ് നേടാൻ സാധിച്ചില്ലെങ്കിൽ കോച്ച് ക്രിസ്റ്റഫെ ഗാൾട്ടിയറുടെ ഭാവിയും അനശ്ചിതത്വത്തിലാവും.
നിലവിൽ ലീഗ് വൺ പോയിന്റ് ടേബിളിൽ 23 മത്സരങ്ങളിൽ 54 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തന്നെയാണ് പി.എസ്.ജി.
മാഴ്സലെ 49 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ളപ്പോൾ, 47 പോയിന്റുമായി മൊണോക്കോ മൂന്നാം സ്ഥാനത്തുണ്ട്. ഇപ്പോൾ ഒട്ടും സുരക്ഷിതമല്ലാത്ത രീതിയിലാണ് പി.എസ്.ജിയുടെ പോയിന്റ് ടേബിളിലെ സ്ഥാനം.
അതേസമയം ഫെബ്രുവരി 19ന് ലോസ്ക് ലില്ലെ എഫ്.സിക്കെതിരെയാണ് പി.എസ്.ജിയുടെ അടുത്ത ലീഗ് മത്സരം.
Content Highlights:Neymar and 10 Fools; Fans are protesting against PSG’s lineup