Advertisement
national news
അടുത്ത ലക്ഷ്യം പാക് അധീന കശ്മീര്‍; പിടിച്ചെടുത്ത് ഇന്ത്യയോട് ചേര്‍ക്കുമെന്ന് കേന്ദ്രമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 11, 04:31 am
Wednesday, 11th September 2019, 10:01 am

ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം പാക് അധീന കശ്മീരിനെ തിരിച്ചുപിടിച്ച് ഇന്ത്യയുടെ ഭാഗമാക്കലാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ഇത് ഇത് ബി.ജെ.പിയുടെ മാത്രം അജണ്ടയല്ലെന്നും നരസിംഹ റാവു സര്‍ക്കാരും ഇത് ആഗ്രഹിച്ചിരുന്നെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.

മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിവരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. “പാക് അധീന കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുക എന്നതാണ് ബി.ജെ.പി സര്‍ക്കാരിന്റെ അടുത്ത അജണ്ട. ഇത് എന്റെ പാര്‍ട്ടിയുടെ മാത്രം ലക്ഷ്യമല്ല, മറിച്ച് 1994ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്റ് ഐകകണ്ഠ്യേന പാസാക്കിയ പ്രമേയത്തിലുള്ളതാണ്. അതിനുള്ള നിര്‍ദ്ദേശം മുന്നോട്ടുവച്ചത് നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരായിരുന്നു”. ജിതേന്ദ്ര സിങ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്നാലെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും സമാന അഭിപ്രായം ഉയര്‍ത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ