ചെന്നൈ: കല്യാണസമ്മാനമായി നവദമ്പതികള്‍ക്ക് ഗ്യാസ് സിലിണ്ടറും പെട്രോളും നല്‍കി സുഹൃത്തുക്കള്‍. ചെന്നൈയിലാണ് വിവാഹസമ്മാനമായി കാര്‍ത്തിക്-ശരണ്യ ദമ്പതികള്‍ക്ക് ‘വിലയേറിയ’ സമ്മാനം ലഭിച്ചത്.
വളരെ ആലോചിച്ച ശേഷമാണ് ഇത്തരമൊരു സമ്മാനം നല്‍കാന്‍ തയ്യാറായതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും ഹിറ്റായിട്ടുണ്ട്.
തുടര്‍ച്ചയായുള്ള വിലവര്‍ധന കാരണം തമിഴ്‌നാട്ടില്‍ ഇന്ധനവില നൂറിനോടടുക്കുകയാണ്. പാചകവാതകത്തിന് 900 രൂപയാണ് വില.
ഇന്ധനവിലയില്‍ തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് വില വര്‍ധിക്കുന്നത്. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. സമീപകാലത്തെ ഏറ്റവും വലിയ വര്‍ധനയാണിത്.
ബുധനാഴ്ച രാജ്യത്ത് ആദ്യമായി പെട്രോള്‍ വില നൂറുകടന്നിരുന്നു. രാജസ്ഥാനിലെ ഗംഗാനഗറില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പമ്പുകളില്‍ അന്ന് പെട്രോള്‍ വില 100.13 രൂപയിലെത്തിയിരുന്നു. രാജ്യത്തെ ഉയര്‍ന്ന ഡീസല്‍ വില ഒഡീഷയിലെ മല്‍ക്കാന്‍ഗിരിയില്‍ അന്നേദിവസം രേഖപ്പെടുത്തി. ലിറ്ററിന് 91.62 രൂപയായിരുന്നു ബുധനാഴ്ചത്തെ നിരക്ക്.
നവംബര്‍ 19 മുതലാണ് എണ്ണ വിതരണ കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
എല്‍.പി.ജി സിലിണ്ടറിന്റെ വിലയും ഈ ആഴ്ച ദല്‍ഹിയില്‍ 50 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക