പെണ്‍പടയില്‍ പുത്തനുണര്‍വ്; ഓസീസിനെ വെട്ടിനിരത്താന്‍ ഇന്ത്യക്ക് പുതുതാരങ്ങള്‍
Sports News
പെണ്‍പടയില്‍ പുത്തനുണര്‍വ്; ഓസീസിനെ വെട്ടിനിരത്താന്‍ ഇന്ത്യക്ക് പുതുതാരങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 25th December 2023, 4:21 pm

ഓസീസിനെതിരെയുള്ള ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ വുമണ്‍സ് 47 വര്‍ഷത്തിന് ശേഷം ചരിത്രവിജയമാണ് സ്വന്തമാക്കിയത്. ഇനി ഓസീസിനെതിരെ ഏകത്സരത്തില്‍ അരങ്ങേ ദിനവും ടി-ട്വന്റിയുമാണ് ബാക്കിയുള്ളത്. മത്സരത്തില്‍ നാല് പുതിയ താരങ്ങളാണ് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്. ശ്രേയങ്ക പാട്ടീല്‍, ടിറ്റാസ് സാധു, സൈഖ ഇഷാഖ് എന്നിവരാണ് ടീമില്‍ എത്തിയത്. അടുത്തിടെ ടി-ട്വന്റി മത്സരത്തില്‍ അരങ്ങേറ്റം കഴിഞ്ഞ താരങ്ങളാണ് ഇവര്‍. കൂടാതെ ടി-ട്വന്റിയില്‍ നിലനിര്‍ത്തിയ മന്നത്ത് കശ്യപിനെയും ഏകദിനത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിച്ച ഘോഷ്, രേണുക താക്കൂര്‍ എന്നിവരെ ടീമില്‍ തിരിച്ചുവിളിച്ചിട്ടുണ്ട്.

ജൂലൈയില്‍ കളിച്ച സ്‌ക്വാഡില്‍ നിന്ന് പ്രിയ പുനിയ, ദേവിക വൈദ്യ, മേഘ്‌ന സിങ്, മോണിക പട്ടേല്‍, ഉമ ചേത്രി, അഞ്ജലി സര്‍വാണി, റാഷി കനോജിയ, ബറെഡി അനുഷ എന്നിവരെയാണ് സെലക്ടര്‍മാര്‍ ഒഴിവാക്കിയത്.

ഈ മാസം ആദ്യം ഇംഗ്ലണ്ടിനോട് 2-1 ന് ഇന്ത്യ പരമ്പര തോറ്റെങ്കിലും ടീമില്‍ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല. എന്നാല്‍ അതിനുശേഷം ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയും ടെസ്റ്റില്‍ പരാജയപ്പെടുത്തി വന്‍ കുതിപ്പാണ് ഇന്ത്യന്‍ വുമണ്‍സ് ടെസ്റ്റില്‍ നടത്തുന്നത്.

 

ഏകദിന ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, ഷഫാലി വര്‍മ, ദീപ്തി ശര്‍മ, യാഷ്ടിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടില്‍, മന്നത്ത് കശ്യപ്, സൈക സിങ്, രേണുക സിങ്, രേണുക താക്കൂര്‍, ടിറ്റാസ് സാധു, പൂജ വസ്ത്രകര്‍, സ്‌നേഹ റാണ, ഹര്‍ലീന്‍ ഡിയോള്‍.

ടി20 ഐ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍)), ജെമീമ റോഡ്രിഗസ്, ഷഫാലി വര്‍മ, ദീപ്തി ശര്‍മ, യാഷ്ടിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടീല്‍, മന്നത്ത് കശ്യപ്, രേണുക സിങ്, ഇഷാഖ് താക്കൂര്‍, ടിറ്റാസ് സാധു, പൂജ വസ്ത്രകര്‍, കനിക അഹൂജ, മിന്നു മണി.

2023 ഡിസംബര്‍ 28 നും 2024 ജനുവരി 2 നും ഇടയിലുള്ള മൂന്ന് ഏകദിനങളാണ് ഇന്ത്യക്ക് ഉള്ളത്. ഇന്ത്യയുടെ ടെസ്റ്റ് വിജയത്തിന്റെ വേദിയായ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. തുടര്‍ന്ന്, ടി-ട്വന്റി പരമ്പര 2024 ജനുവരി അഞ്ചിനും 2024 ജനുവരി ഒമ്പതിനും ഇടയില്‍ മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കും.

Content Highlight: Newcomers in Indian Women’s Team