Cyber attack
ചൈനീസ് ആപ്പ് പോലെ നിന്നേയും നിരോധിക്കണം; രാമപ്രതിമ മാറ്റിസ്ഥാപിക്കണമെന്ന ഗ്രാമീണരുടെ ആവശ്യത്തെ അനുകൂലിച്ച ജ്വാല ഗുട്ടയ്ക്ക് നേരെ സൈബര്‍ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Aug 06, 05:45 am
Thursday, 6th August 2020, 11:15 am

മുംബൈ: അയോധ്യയില്‍ രാമന്റെ പ്രതിമയ്ക്ക് സ്ഥലമേറ്റെടുത്തതിനെതിരെ ഗ്രാമവാസികള്‍ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയ്‌ക്കെതിരെ സൈബര്‍ ആക്രമണം. തന്നെ ചൈനീസ് ആപ്പ് നിരോധിച്ചത് പോലെ നിരോധിക്കണമെന്ന് പറഞ്ഞ് ഒരാള്‍ മെസേജ് ചെയ്‌തെന്ന് ജ്വാല പറഞ്ഞു.

ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ജ്വാല തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.


ബര്‍ഹത ഗ്രാമത്തില്‍ ജനവാസ കേന്ദ്രത്തിലാണ് രാമന്റെ വലിയ പ്രതിമ നിര്‍മ്മിക്കുന്നത്. ഇതിനെതിരെ ഗ്രാമവാസികള്‍ രംഗത്തെത്തിയിരുന്നു.

തങ്ങള്‍ക്ക് പോകാന്‍ മറ്റിടമില്ലെന്നും പ്രതിമ ആള്‍ത്താമസമില്ലാത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും ഗ്രാമവാസികള്‍ ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jwala Gutta Cyber Attack Chinese App Ram Statue