ചുരുങ്ങിയ കാലങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ നടനാണ് നീരജ് മാധവ്. ചെറിയ കഥാപാത്രങ്ങളിലൂടെ തന്റെ സിനിമ കരിയർ തുടങ്ങിയ നീരജ് വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ തിരക്കുള്ള ഒരു നടനായി മാറിയിരുന്നു.
ചുരുങ്ങിയ കാലങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ നടനാണ് നീരജ് മാധവ്. ചെറിയ കഥാപാത്രങ്ങളിലൂടെ തന്റെ സിനിമ കരിയർ തുടങ്ങിയ നീരജ് വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ തിരക്കുള്ള ഒരു നടനായി മാറിയിരുന്നു.
കഴിഞ്ഞ വർഷം തിയേറ്ററിലെത്തി വലിയ വിജയമായി മാറിയ ആർ.ഡി.എക്സ് എന്ന സിനിമയിലും ഒരു പ്രധാന കഥാപാത്രമായി നീരജ് അഭിനയിച്ചിരുന്നു.
ആർ. ഡി.എക്സ് തനിക്ക് വലിയ മാറ്റമായിരുന്നുവെന്നും മലയാളത്തിലേക്കുള്ള ഒരു തിരിച്ചു വരവാണ് അതെന്നും നീരജ് പറയുന്നു. എന്നാൽ സിനിമ അനൗൺസ് ചെയ്തപ്പോൾ മുതൽ താൻ പരിഹാസം നേരിട്ടിരുന്നുവെന്നും നീരജ് പറഞ്ഞു. സിനിമയിൽ പെപ്പെയ്ക്കും ഷെയ്ൻ നിഗത്തിനും നായികമാരുണ്ടായിരുന്നുവെന്നും എന്നാൽ, തനിക്ക് ആക്ഷൻ ചെയ്യാൻ നൻചക് ഉണ്ടായിരുന്നതിന്റെ സന്തോഷമായിരുന്നുവെന്നും നീരജ് പറഞ്ഞു. ഗൃഹലക്ഷ്മി മാഗസിനിൽ അക്ഷര അർജുന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ആർ.ഡി.എക്സ് വലിയ മാറ്റമായിരുന്നു. മലയാളത്തിലേക്കുള്ള തിരിച്ചുവരവ്. സേവ്യർ എന്ന കഥാപാത്രത്തെക്കുറിച്ച് സംവിധായകൻ നഹാസ് വിവരിച്ചപ്പോൾതന്നെ പുതുമ തോന്നി. സിനിമ അനൗൺസ് ചെയ്‌തത് മുതൽ ഇയാളാണോ ഫൈറ്റ് ചെയ്യാൻ പോകുന്നത് എന്ന രീതിയിലൊക്കെയുള്ള പരിഹാസം കേട്ടിരുന്നു.
അത്തരം മുൻവിധികളെ പൊളിക്കണം എന്നുണ്ടായിരുന്നു. കൂടാതെ നൻചക് പോലൊരു ആയുധം കൈകാര്യം ചെയ്‌ത് കഴിവ് തെളിയിക്കാൻ കിട്ടിയ അവസരവുമായിരുന്നു. പെപ്പെയ്ക്കും ഷെയ്നും നായികമാരുണ്ട്, എനിക്കില്ല.
അതു സാരമില്ല നൻചക് ഉണ്ടല്ലോ എന്നുപറഞ്ഞ് ഞങ്ങൾ ചിരിച്ചു. സേവ്യറിനെ ജനങ്ങൾ ഏറ്റെടുത്തു. പരിശ്രമത്തിനുള്ള അംഗീകാരം കിട്ടി. സിനിമ ഇത്രയും വലിയ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല,’നീരജ് മാധവ് പറയുന്നു.
Also Read: ആ തമിഴ് നടനിലേക്ക് എത്തുന്നതിന് മുമ്പ് ദേവദൂതൻ താൻ ചെയ്യാമെന്ന് ലാൽ പറഞ്ഞു, ഒടുവിൽ..: സിബി മലയിൽ
Content Highlight: Neeraj Madhav Talk About Casting Of RDX Movie