Kottayam Honour Killing
ദുരഭിമാനക്കൊല; നീനുവിന്റെ സുഹൃത്തിനെയും കുടുംബം ആക്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 May 29, 02:07 am
Tuesday, 29th May 2018, 7:37 am

കോട്ടയം: നീനുവിന്റെ സുഹൃത്തിനെതിരെയും കുടുംബം ക്വട്ടേഷന്‍ നല്‍കിയതായി റിപ്പോര്‍ട്ട്. രണ്ട് വര്‍ഷം മുന്‍പ് നീനുവിന്റെ കുടുംബം സുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നുവെന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നീനുവുമായി അടുപ്പം കാണിച്ചതിനായിരുന്നു കുടുംബത്തിന്റെ ആക്രമണം.

അതേസമയം കെവിന്റെ കൊലപാതക സംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് പേര്‍ കൂടി പിടിയിലായി. നിയാസും റിയാസുമാണ് പിടിയിലായത്. തെങ്കാശിയില്‍ ബസില്‍ സഞ്ചരിക്കുമ്പോഴാണ് ഇവരെ പിടികൂടിയത്. ഇവരെ തിരുനല്‍വേലിയില്‍ നിന്ന് തെന്മല പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ALSO READ:  നീനുവിന്റെ പരാതിയെ അവഗണിച്ച പൊലീസുദ്യോഗസ്ഥരുടെ മനസിലും ജാതിയായിരിക്കാം; തോമസ് ഐസക്

കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറുകളില്‍ ഒന്ന് ഓടിച്ചത് നിയാസാണെന്നാണ് സൂചന. കേസില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ഷാനു ഉള്‍പ്പെടെ 13 പേരാണ് പ്രതികളായുള്ളത്. സംഘത്തില്‍ 13പേര്‍ ഉണ്ടായതായി പിടിയിലായ
പ്രതി മൊഴി നല്‍കിയിട്ടുണ്ട്.

ഇഷാന്‍ എന്നയാളാണു നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

WATCH THIS VIDEO: