Entertainment news
ഉയിരും ഉലകവും, ഞങ്ങള്‍ അച്ഛനും അമ്മയുമായിരിക്കുന്നു; സന്തോഷം പങ്കുവെച്ച് നയന്‍സും വിഘ്‌നേഷും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Oct 09, 02:12 pm
Sunday, 9th October 2022, 7:42 pm

ഇരട്ടക്കുട്ടികളുണ്ടായതിന്റെ സന്തോഷം പങ്കുവെച്ച് തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരജോഡികളായ നയന്‍താരയും വിഘ്‌നേഷ് ശിവനും. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇരവരും കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോ സഹിതം പങ്കുവെച്ചത്.

”അമ്മ ആന്‍ഡ് അപ്പ, #wikkinayan. ഇരട്ട ആണ്‍കുട്ടികള്‍. ഉയിര്‍ ആന്‍ഡ് ഉലകം. അനുഗ്രഹിക്കപ്പെട്ടു,” നയന്‍താര ട്വീറ്റ് ചെയ്തു.

”നയനും ഞാനും അമ്മയും അച്ഛനുമായിരിക്കുന്നു. ഇരട്ട ആണ്‍കുട്ടികളാല്‍ ഞങ്ങള്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.

ഞങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും, പൂര്‍വികരുടെ അനുഗ്രഹങ്ങളും, എല്ലാം ചേര്‍ന്ന് ഞങ്ങള്‍ക്ക് രണ്ട് അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തില്‍ വന്നിരിക്കുന്നു.

നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങളുടെ ഉയിരിനും (Uyir) ഉലകത്തിനും (Ulagam) വേണം,” വിഘ്‌നേഷ് ശിവന്‍ ട്വിറ്ററില്‍ കുറിച്ചു.

ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പതിനായിരുന്നു നയന്‍സിന്റെയും സംവിധായകനും നിര്‍മാതാവുമായ വിഘ്‌നേഷിന്റെയും വിവാഹം.

Content Highlight: Nayanthara and Vignesh Shivan shares the happiness of being parents