Malayalam Cinema
ഫെമിനിസ്റ്റായാല്‍ ആളുകള്‍ വെറുക്കുമെന്ന കമന്റ്; മാസ്സ് മറുപടിയുമായി നവ്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Nov 04, 10:06 am
Wednesday, 4th November 2020, 3:36 pm

സിനിമാ താരങ്ങളായ രമ്യാ നമ്പീശനും റിമ കല്ലിങ്കലിനുമൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച നടി നവ്യാ നായര്‍ക്ക് ലഭിച്ച കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡയില്‍ വൈറലാകുന്നത്.

സിനിമാ ആവശ്യത്തിനായി ലാല്‍ മീഡിയയില്‍ എത്തിയപ്പോള്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ റിമയുടേയും രമ്യയുടേയും ഒപ്പം ഒരു ഫോട്ടോ എടുക്കുകയും ഒരു കുറിപ്പിനൊപ്പം ആ ഫോട്ടോ ട്വിറ്ററില്‍ പങ്കുവെക്കുകയുമായിരുന്നു നവ്യ.

‘സിനിമയുടെ ആവശ്യത്തിനായി ലാല്‍ മീഡിയയില്‍ എത്തി , ഒപ്പം സംവിധായകന്‍ വികെപിയും .. ഞങ്ങള്‍ പുറത്തു സംസാരിച്ചു നില്‍ക്കുമ്പോള്‍ പെട്ടന്ന് വി.കെ.പിയെ കാണാന്‍ ഷബ്ന എത്തി (വി.കെ.പി യുടെ മകളുടെ ചിത്രത്തില്‍ അവളാണ് സ്‌ക്രീന്‍പ്ലേ) അവളില്‍ നിന്ന് റിമ സംവിധായക പരിവേഷത്തില്‍ അവിടെ ഉണ്ടെന്നറിഞ്ഞു. അവളെ ഫോണില്‍ വിളിച്ചു മുഖം കാണിക്കാന്‍ ആഗ്രഹം പറഞ്ഞു. അവള്‍ മെല്ലെ ഡബ്ബിങ് സ്യൂട്ടില്‍ നിന്നും പുറത്തേക്ക്. ഒട്ടും പ്രതീക്ഷിക്കാതെ പിറകെ രമ്യയും, ആനന്ദലബ്ദിക്കിനി എന്തു വേണ്ടു, പിന്നെ വൈകിയില്ല ഞാനും അവിടേക്കോടിയെത്തി കുശലം, കാലങ്ങള്‍ക്കു ശേഷമുള്ള കാഴ്ച്ചക്കൊരു ഓര്‍മ്മ ചിത്രമെടുത്തു പോരുമ്പോള്‍..ആദ്യത്തെ പിക് എടുക്കുമ്പോള്‍ ഷബ്ന കണ്ടില്ല, ഇതിവിടെ പറ്റില്ല എന്ന് പറഞ്ഞു അവള്‍ പറന്നു വന്നു .. അങ്ങനെ ഒരു ചെറിയ സന്തോഷം ..’ എന്നായിരുന്നു നവ്യ കുറിച്ചത്.

എന്നാല്‍ നവ്യയുടെ ഈ പോസ്റ്റിന് താഴെ ഒരാള്‍ കുറിച്ചത് ‘ഫെമിനിസ്റ്റാവരുത് ആളുകള്‍ വെറുക്കും.’ എന്നായിരുന്നു.

കമന്റ് ശ്രദ്ധയില്‍പ്പെട്ടതോടെ മറുപടിയുമായി നവ്യയും എത്തി. ‘അങ്ങനെ ഒക്കെ പറയാമോ, ചെലോര്‍ടേത് റെഡിയാകും ചെലോര്‍ടേത് റെഡിയാകില്ല. എന്റേത് റെഡിയായില്ല……’, എന്നായിരുന്നു ഹാസ്യ രൂപേണ നവ്യ നല്‍കിയ മറുപടി. ഇതിന് പിന്നാലെ താരത്തെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Navya Nair Mass Reply for a Fan on Instagram post with Rima and Remya