Entertainment
ആ തമിഴ് നടനോട് മാത്രമേ ഞാൻ സിനിമയെ കുറിച്ച് സംസാരിക്കാറുള്ളൂ: നരേൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 30, 01:48 pm
Thursday, 30th January 2025, 7:18 pm

മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ നടനാണ് നരേൻ. കരിയറിന്റെ തുടക്കകാലത്ത് തന്നെ സത്യൻ അന്തിക്കാട്, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ മുൻനിര സംവിധായകരോടൊപ്പം നരേൻ സിനിമകൾ ചെയ്തിട്ടുണ്ട്. പിന്നീട് മലയാളത്തിന് പുറമെ  തമിഴ് സിനിമയിലേക്കും താരം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ മലയാളത്തിൽ അവസരം കുറഞ്ഞിരുന്നു.

തമിഴിൽ വലിയ വിജയമായി മാറിയ വിക്രം, കൈതി എന്നീ ലോകേഷ് കനകരാജ് സിനിമകളിൽ നരേൻ പ്രധാന വേഷത്തിൽ എത്തിയിരുന്നു. കൈതിയിൽ നടൻ കാർത്തിക്കൊപ്പമാണ് നരേൻ അഭിനയിച്ചത്. നരേൻ തന്റെ അടുത്ത സുഹൃത്താണെന്നും താൻ സിനിമയെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ അത് കാർത്തിയോടായിരിക്കുമെന്നും നരേൻ പറയുന്നു. പൊലീസ് കഥാപാത്രങ്ങൾ ഇനി ചെയ്യില്ലെന്ന് തീരുമാനിച്ചപ്പോഴാണ് കൈതിയിലെ വേഷം തേടി വരുന്നതെന്നും താൻ നോ പറയുമെന്ന് കരുതി കാർത്തിയാണ് ആ കഥാപാത്രത്തെ കുറിച്ച് സംസാരിച്ചതെന്നും നരേൻ കൂട്ടിച്ചേർത്തു.

‘കുറച്ച് വർഷത്തിലേറെയായി കാർത്തി എന്റെ സുഹൃത്താണ്. സിനിമയെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടും ഏതാണ്ട് ഒരുപോലെയാണ്. മണിരത്നം സാറിൻറെ അസിസ്‌റ്റൻ്റ് ആയിരുന്നല്ലോ കാർത്തി. പ്രൊജെക്ട് ഡിസൈൻ ചെയ്തെടുക്കുന്നതിനെ കുറിച്ച് വലിയ ധാരണയുണ്ട് കാർത്തിക്ക്. ഞാൻ സിനിമയെക്കുറിച്ച് ആരോടെങ്കിലും സംസാരിക്കുന്നുവെങ്കിൽ അതു കാർത്തിയോടായിരിക്കും.

സംവിധായകൻ ലോകേഷ് കൈതിയെക്കുറിച്ച് കാർത്തിയോട് സംസാരിച്ചപ്പോൾ പൊലീസ് വേഷം ഞാനാണ് ചെയ്യുന്നതെന്ന് സൂചിപ്പിച്ചു. അത്തരം കഥാപാത്രങ്ങൾ ഞാനിനി ചെയ്യുന്നില്ലെന്ന് ഉറപ്പിച്ചത് കാർത്തിക്കറിയാം. ഞാൻ ‘നോ’ പറയുമോ എന്നു സംശയിച്ചാകാം ആ കഥാപാത്രത്തെക്കുറിച്ച് കാർത്തിയാണ് സംസാരിച്ചത്.

കൈതിയുടെ സെറ്റിലെത്തിയപ്പോൾ ലോകേഷ് പറഞ്ഞു. ‘സർ ലൊക്കേഷനിൽ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ പറ്റിയെന്നു വരില്ല. അതുകൊണ്ട് ഒന്നും തോന്നരുത്’. മുഴുവൻ സമയം സിനിമയ്ക്കായി ഓടി നടക്കുന്ന ഒരാളെയാണ് ഞാനപ്പോൾ കണ്ടത്.

ലോകേഷിനൊപ്പം എപ്പോഴും അതേ രൂപഭാവമുള്ള അഞ്ചോ ആറോ അസിസ്റ്റന്റ്മാരുണ്ടാകും. അവരെ എല്ലാം സ്വതന്ത്ര സംവിധായകരാക്കാൻ അദ്ദേഹം ശ്രമിക്കും. അതിനായി ഒപ്പം നിൽക്കും,’നരേൻ പറയുന്നു.

Content Highlight: Narain About Actor Karthi And Lokesh Kanakaraj