Film News
ബംഗാളിലെ വിപ്ലവകാരിയായി നാനിയുടെ കിടിലന്‍ മേക്കോവര്‍, ദേവദാസിയായി സായ് പല്ലവിയും; ശ്യാം സിംഘ റോയിയുടെ ട്രെയിലര്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 14, 03:40 pm
Tuesday, 14th December 2021, 9:10 pm

നാച്ചുറല്‍ സ്റ്റാര്‍ നാനിയുടെ കരിയറിലെ നിര്‍ണായക ചിത്രമായേക്കും എന്ന് വിലയിരുത്തപ്പെടുന്ന ചിത്രം ശ്യാം സിംഘ റോയിയുടെ ട്രെയിലര്‍ പുറത്ത്. രണ്ട് കാലഘട്ടം പറയുന്ന ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് നാനി എത്തുന്നത്.

സായി പല്ലവി, കൃതി ഷെട്ടി എന്നിവരാണ് നായികമാര്‍. ബംഗാളില്‍ നിന്നും വരുന്ന വിപ്ലവകാരിയായ ശ്യാം സിംഘാ റോയി എന്ന കഥാപാത്രത്തിനായി കിടിലന്‍ മേക്കോവറാണ് നാനി നടത്തിയിരിക്കുന്നത്.

രണ്ട് കാലഘട്ടവും ഇടകലര്‍ത്തി കാണിക്കുന്ന ട്രെയിലറിലെ ഓരോ ഫ്രെയിമും മനോഹരമാണ്. ഭര്‍ത്താവിന്റെ മരണശേഷം ദേവദാസിമാരാകാന്‍ വിധിക്കപ്പെട്ട വിധവകളുടെ കഥയും ചിത്രത്തില്‍ പ്രമേയമാകുന്നുണ്ട്. ദേവദാസിയുടെ വേഷത്തിലാണ് സായ് പല്ലവിയും ട്രെയിലറില്‍ എത്തിയിരിക്കുന്നത്.

രാഹുല്‍ സാന്‍കൃത്യാന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വെങ്കട്  ബൊയാനപള്ളിയാണ്. മിക്കി ജെ മേയര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

മഡോണ സെബാസ്റ്റ്യനും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാഹുല്‍ രവീന്ദ്രന്‍, മുരളി ശര്‍മ്മ, അഭിനവ് ഗോമതം, ജിഷു സെന്‍ ഗുപ്ത, ലീല സാംസണ്‍, മനീഷ് വാദ്വ, ബരുണ്‍ ചന്ദ, എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ക്രിസ്മസിന് ഡിസംബര്‍ 24 ന് തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രത്തിന്റെ റിലീസ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: nani new movie syam singha roy trailer