മലയാളികള്‍ ഇപ്പോള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്‍. 2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഇത്.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. മുരളി ഗോപി തിരക്കഥയെഴുതി സിനിമ നിര്‍മിച്ചത് ആന്റണി പെരുമ്പാവൂര്‍ ആയിരുന്നു. സുജിത്ത് വാസുദേവാണ് ലൂസിഫറിനും എമ്പുരാനും വേണ്ടി ക്യാമറ ചലിപ്പിച്ചത്.
ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോക നായകനായും എത്തിയത്. സിനിമയില്‍ പീതാംബരന്‍ എന്ന കഥാപാത്രമായി എത്തിയത് നടന്‍ നന്ദു ആയിരുന്നു.
എമ്പുരാന്‍ സിനിമക്ക് ഇത്രയും ഹൈപ്പ് കിട്ടുന്നത് ലൂസിഫര്‍ എന്ന ചിത്രത്തിന്റെ ഗുണം കൊണ്ടാണെന്ന് പറയുകയാണ് നന്ദു. ലൂസിഫര്‍ ആളുകള്‍ക്ക് അത്രയേറെ ഇഷ്ടപ്പെട്ടത് കൊണ്ടുതന്നെയാണ് അവര്‍ എമ്പുരാന് വേണ്ടി കാത്തിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ലൂസിഫറിന് ഒരു രണ്ടാം ഭാഗം വരുമ്പോള്‍ അത് വളരെയധികം നന്നായിരിക്കണം എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അത് തന്നെയാണ് തന്റെയും ആഗ്രഹമെന്നും നന്ദു പറഞ്ഞു. തനിക്ക് എമ്പുരാന്റെ കഥയൊന്നും അറിയില്ലെന്ന് പറയുന്ന അദ്ദേഹം സിനിമയെ പറ്റി പൂര്‍ണമായും അറിയാവുന്ന നാലോ അഞ്ചോ പേര്‍ മാത്രമാണുള്ളതെന്നും കൂട്ടിച്ചേര്‍ത്തു.
‘എമ്പുരാന്‍ സിനിമക്ക് ഇത്രയും ഹൈപ്പ് കിട്ടുന്നത് ലൂസിഫര്‍ എന്ന ചിത്രത്തിന്റെ ഗുണം കൊണ്ടുതന്നെയാണ്. ലൂസിഫര്‍ ആളുകള്‍ക്ക് അത്രയേറെ ഇഷ്ടപ്പെട്ടത് കൊണ്ടുതന്നെയാണ് അവര്‍ എമ്പുരാന് വേണ്ടി കാത്തിരിക്കുന്നത്.
ലൂസിഫറിന് ഒരു രണ്ടാം ഭാഗം വരുമ്പോള്‍ അത് വളരെയധികം നന്നായിരിക്കണം എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അത് തന്നെയാണ് എന്റെയും ആഗ്രഹം. എനിക്ക് സത്യത്തില്‍ എമ്പുരാന്റെ കഥയൊന്നും അറിയില്ല. ആര്‍ക്കും അറിയില്ല എന്നതാണ് സത്യം.
ആരംഭ കാലങ്ങളില്‍ സിനിമയെ പറ്റി പൂര്‍ണമായും അറിയാവുന്ന നാലോ അഞ്ചോ പേര്‍ മാത്രമാണുള്ളത്. ലാലേട്ടനും പൃഥ്വിരാജിനും കഥ എഴുതിയ മുരളി ഗോപിക്കും ആന്റണി പെരുമ്പാവൂരിനും ക്യാമറ ചലിപ്പിച്ച സുജിത്തിനുമൊക്കെയാണ് പൂര്‍ണമായ അറിവുള്ളത്. പിന്നെ ഒരുപക്ഷെ സിനിമയുടെ അസോസിയേറ്റിനും അറിയാമായിരിക്കും,’ നന്ദു പറഞ്ഞു.
Content Highlight: Nandhu Talks About Empuraan’s Hype