Film News
സ്വകാര്യതയിലേക്ക് ക്യാമറയുമായി തൂക്കിനടന്ന ലിങ്കൻ പിടിയിൽ! ബിജുമേനോൻ- സുരാജ് വെഞ്ഞാറമ്മൂട് നടന്ന സംഭവം; പ്രൊമോഷൻ സോങ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 17, 04:02 pm
Wednesday, 17th April 2024, 9:32 pm

നമ്മുടെയെല്ലാം ജീവിതത്തിലെ സ്വകാര്യതയിലേക്ക് എപ്പോൾ വേണമെങ്കിലും കടന്നു വരാവുന്ന ഒരു മഞ്ഞപത്രക്കാരൻ. അതാണ് ലിങ്കൻ. വാർത്തകളെ വളച്ചൊടിക്കാനും ഉണ്ടാക്കാനും കഴിയുന്ന ലിങ്കൻ ഒപ്പിക്കുന്ന ​ഗുലുമാലുകളുടെ കാഴ്ച്ചകളുമായി ബിജു മേനോൻ- സുരാജ് വെഞ്ഞാറമ്മൂട് ചിത്രമായ നടന്ന സംഭവത്തിന്റെ പ്രൊമോഷൻ സോങ് പുറത്തിറക്കി.

അങ്കിത് മേനോൻ സം​ഗീതം ഒരുക്കിയ പാട്ട് പാടിയതും എഴുതിയതും ശബരീഷ് വർമയാണ്. സുധി കോപ്പയാണ് ലിങ്കനായി എത്തുന്നത്. അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ, രേണു എ, എന്നിവർ ചേർന്ന് നിർമിച്ച നടന്ന സംഭവം സംവിധാനം ചെയ്തത് വിഷ്ണു നാരായൺ ആണ്.

തലയിലൊരു സി.സി.ടി.വി ക്യാമറയുമായി നടക്കുന്ന ലിങ്കൻ ഈ കാലഘട്ടത്തിലെ പലതിന്റേയും പ്രതീകമാണ്. അയാൾ ​​ആളുകളെ തമ്മിലടിപ്പിക്കാനും തെറ്റിദ്ധാരണ പടർത്താനും കഴിവുള്ളവനാണ്. പക്ഷെ അയാളുടെ വാർത്തകളിൽ സത്യത്തിൽ നടന്ന സംഭവം ഉണ്ടാകില്ല.

ഫാമിലി- കോമഡി ഴോണറിൽ പ്രേക്ഷകരിലേക്ക് എത്തുന്ന നടന്ന സംഭവത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ​ഗോപിനാഥൻ ആണ്. മാനുവൽ ക്രൂസ് ഡാർവിൻ ആണ് എക്സികുട്ടീവ് പ്രൊഡ്യൂസർ. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനീഷ് മാധവൻ.

നഗരത്തിലെ ഒരു വില്ല കമ്യൂണിറ്റിക്ക് അകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളുടെ നർമ്മത്തിലൂടെയുള്ള ആവിഷ്ക്കാരമാണ് ചിത്രം. ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു. ഇവരെക്കൂടാതെ, ജോണി ആന്റണി, ശ്രുതി രാമചന്ദ്രൻ , ലിജോ മോൾ, ലാലു അലക്സ്, നൗഷാദ് അലി, ആതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ അവ്ന ഷെറിൻ, ജെസ് സുജൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. മെയ് 9ന് ചിത്രം തിയേറ്ററുകളിലെത്തും .പി.ആർ.ഒ-മഞ്ജു ഗോപിനാഥ്

Content Highlight: Nadanna sambavam movie’s promo song out