റോം: കളിമണ്‍കോര്‍ട്ടിലെ രാജാവ് താന്‍ തന്നെയെന്ന് ഒരിക്കല്‍ കൂടി റാഫേല്‍ നദാല്‍ തെളിയിച്ചു. ഇറ്റാലിയന്‍ ഓപ്പണില്‍ അലക്‌സാണ്ട്ര സ്വരേവിനെതിരെ തകര്‍പ്പന്‍ ജയം കുറിച്ച റാഫ ഫ്രഞ്ച് ഓപ്പണിലെ എതിരാളികള്‍ക്ക് മുന്നറിയിപ്പാണ് ഇറ്റാലിയന്‍ ഓപ്പണിലൂടെ നല്കിയത്.
ജര്‍മ്മനിയുടെ സ്വരേവിനെതിരെ 6-1, 1-6, 6-3 എന്ന സ്‌കോറിനാണ് നദാലിന്റെ ജയം. നിലവിലെ റോം മാസ്‌റ്റേഴ്‌സ് ചാമ്പ്യനാണ് സ്വരേവ്.
The ? “King of Clay” conquers Rome one more time and regains the world number 1 spot! ? @RafaelNadal beats Alexander Zverev 6-1 1-6 6-3 and wins for the 8th time the Internazionali BNL d”Italia ?! It”s his 56th trophy on clay and his 78th #ATP title: legendary! #ibi18 #tennis pic.twitter.com/LCz3nFS4nL
— Internazionali Bnl (@InteBNLdItalia) May 20, 2018
ആദ്യ സെറ്റ് ആധികാരികതയോടെ സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റ് പിടിച്ചെടുത്ത് സ്വരേവ് നദാലിനെ വെല്ലുവിളിച്ചു. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റില്‍ തിരിച്ചുവന്ന നദാലിനുമുന്നില്‍ സ്വരേവിന് മറുപടിയുണ്ടായില്ല.
ജയത്തോടെ ലോക ടെന്നീസ് റാങ്കിംഗില്‍ ഒന്നാമതെത്താനും നദാലിനായി. ഇറ്റാലിയന്‍ കിരീടം എട്ടാം തവണയാണ് നദാല്‍ സ്വന്തമാക്കുന്നത്. കൂടാതെ കളിമണ്‍ കോര്‍ട്ടിലെ 56ാമത്തെയും എ.ടി.പിയിലെ 78ാമത്തെയും കിരീട നേട്ടമാണിത്.