മൈജി ഷോറൂമുകള്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും
business news
മൈജി ഷോറൂമുകള്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st May 2021, 12:16 pm

കൊച്ചി: കേരളത്തിലുടനീളമുള്ള മൈജി ഷോറൂമുകള്‍ ചൊവ്വ, ശനി ദിവസങ്ങളിലായി തുറന്ന് പ്രവര്‍ത്തിക്കും. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഷോറൂമുകള്‍ പ്രവര്‍ത്തിക്കുക.

ഷോറൂമിലെത്തുന്ന ഉപയോക്താക്കള്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം.

ഓണ്‍ലൈന്‍ ക്ലാസുകളുള്ള വിദ്യാര്‍ഥികള്‍, വര്‍ക്ക് ഫ്രം ഹോം ഉള്ളവര്‍, തുടങ്ങി പല മേഖലകളിലുള്ളവരും ഈ ലോക്ഡൗണ്‍ കാലത്ത് ഉപകരണങ്ങളുടെ പര്‍ച്ചേസിങ്ങിനും സര്‍വീസിനും റിപ്പയറിങ്ങിനുമായി ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. ഷോറുമുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്നും മൈജി അറിയിച്ചു.

സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ്, ഡെസ്‌ക്ടോപ്പ്, ടാബ്ലറ്റ് തുടങ്ങി നിങ്ങള്‍ക്കാവാശ്യമുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ പുതിയത് വാങ്ങുകയും പഴയത് സുരക്ഷിതമായി സര്‍വീസ് ചെയ്യുകയും ചെയ്യാം. ഉപഭോക്താക്കള്‍ക്ക് മൈജിയുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സ്റ്റോറായ www.myg.in എന്ന വെബ് സൈറ്റ് വഴിയോ 9249001001എന്ന വാട്‌സ്ആപ് നമ്പര്‍ മുഖാന്തരമോ ഓര്‍ഡറുകള്‍ നല്‍കാവുന്നതാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറി

Content Highlight: MyG showrooms will open tomorrow