national news
ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ മുസ്‌ലിം സംസ്‌കൃതം അധ്യാപകന്‍ രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 10, 12:53 pm
Tuesday, 10th December 2019, 6:23 pm

ജയ്പൂര്‍: ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ മുസ്‌ലിം സംസ്‌കൃത അധ്യാപകന്‍ ഡോ. ഫിറോസ് ഖാന്‍ രാജിവെച്ചു. മുസ്‌ലിം പ്രൊഫസര്‍ സംസ്‌കൃതം പഠിപ്പിക്കേണ്ടന്നാവശ്യപ്പെട്ട് എ.ബി.വി.പി പ്രവര്‍ത്തകാരായ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ സമരരംഗത്തെത്തിയതിനെ തുടര്‍ന്നാണ് ഫിറോസ് ഖാന്‍ രാജി വെച്ചത്.

സംസ്‌കൃത വിദ്യാധര്‍മ് വിജ്ഞാനിലെ ഫാക്കല്‍റ്റി പദവിയാണ് ഫിറോസ് ഖാന്‍ രാജിവെച്ചത്. അതേസമയം, സര്‍വകലാശാലയിലെ മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ സംസ്‌കൃത അധ്യാപകനായി ഫിറോസ് ഖാന്‍ തുടരും.

കഴിഞ്ഞ നവംബര്‍ ഏഴിനാണ് ഫിറോസ് ഖാനെ അസിസ്റ്റന്റ് പ്രഫസറായി നിയമിച്ചത്. ഇതിന് പിന്നാലെ സംസ്‌കൃത വിഭാഗത്തില്‍ മുസ് ലിം പ്രഫസറെ നിയമിച്ചതിനെതിരെ എ.വി.ബി.പിയുടെ പിന്തുണയോടെ മുപ്പതോളം വിദ്യാര്‍ഥികള്‍ സമരം തുടങ്ങുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്തുകൊണ്ടാണ് തന്റെ നിയമനത്തിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. പെട്ടെന്ന് എങ്ങനെയാണ് എന്റെ മത സ്വത്വം ഇത്രവലിയ പ്രശ്നമായി മാറിയതെന്ന് അറിയില്ല.

എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ സംസ്‌കൃതം പഠിച്ചു. ഒരിക്കലും ഒരു മുസ്‌ലിം ആണെന്ന് ഞാന്‍ തിരിച്ചറിഞ്ഞില്ല. പക്ഷേ, ഇപ്പോള്‍ ഞാന്‍ പഠിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മാത്രം അത് ഒരു വിഷയമാകുന്നു’ സംസ്‌കൃതം അറിയുന്നത്രപോലും തനിക്ക് ഖുറാന്‍ അറിയില്ലെന്നും ഫിറോസ് ഖാന്‍ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video