കാസര്‍ഗോഡ്: കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്‍പെഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത മുസ്‌ലിം ലീഗ് കൗണ്‍സിലര്‍മാര്‍ നേതൃത്വത്തിന് രാജികത്ത് നല്‍കി. ഇവര്‍ക്കെതിരെ നടപടി വേണമെന്ന് ലീഗില്‍ നിന്നും ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് പ്രതിനിധികള്‍ രാജിക്കത്ത് നല്‍കിയത്.
കാഞ്ഞങ്ങാട് നഗരസഭയിലെ രണ്ട് മുസ്‌ലിം ലീഗ് അംഗങ്ങളാണ് സി.പി.ഐ.എം ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തത്. ഒരു ലീഗ് പ്രതിനിധിയുടെ വോട്ട് അസാധുവാകുകയും ചെയ്തു.
ഇതോടെ സി.പി.ഐ.എം പ്രതിനിധികളുടെ വോട്ട് 24ല്‍ നിന്നും 26 ആയി ഉയരുകയായിരുന്നു. തുടര്‍ന്ന് സി.പി.ഐ.എം പ്രതിനിധി കെ. വി സുജാത ടീച്ചറെ കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷയായി തെരഞ്ഞെടുത്തു.
എന്നാല്‍ തങ്ങള്‍ക്ക് കയ്യബദ്ധം പറ്റിയതാണെന്നാണ് മൂന്ന് പേരും രാജിക്കത്തില്‍ പറയുന്നത്. ഇവരുടെ കൗണ്‍സിലര്‍മാരുടെ രാജിക്കത്തില്‍ അന്തിമ തീരുമാനം മുസ്‌ലീം ലീഗ് ജില്ലാ കമ്മിറ്റിയാകും എടുക്കുക.
ഒന്നാം വാര്‍ഡിലെ മെമ്പര്‍ അസ്മ മാങ്കാവും 27ാം വാര്‍ഡ് മെമ്പര്‍ ഹസ്‌ന റസാക്കുമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്തത്. ഇവര്‍ അബദ്ധത്തില്‍ വോട്ട് ചെയ്തുവെന്നാണ് യു.ഡി.എഫ് നല്‍കുന്ന വിശദീകരണം.
യു.ഡി.എഫിന് മൂന്ന് വോട്ടുകള്‍ നഷ്ടപ്പെട്ടതോടെ അംഗങ്ങളുടെ എണ്ണം 13ല്‍ നിന്നും പത്തായി ചുരുങ്ങി. ആറ് അംഗങ്ങളുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയ്ക്ക് മൂന്ന് വോട്ട് മാത്രമാണ് ലഭിച്ചത്. മൂന്ന് വോട്ടുകള്‍ അസാധുവായി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക