indian cinema
വേണ്ട എന്ന് ചിന്‍മയി പറയുന്നവരെ എന്റെ സിനിമയില്‍ അവര് പാടും; തന്റെ കാര്യം മറ്റാരും തീരുമാനിക്കില്ലെന്നും ഗോവിന്ദ് വസന്ത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2019 Mar 24, 05:58 pm
Sunday, 24th March 2019, 11:28 pm

ചെന്നൈ: വേണ്ട എന്ന ചിന്മയി പറയുന്ന അത്രയും കാലം തന്റെ സിനിമയില്‍ ചിന്മയിയെ കൊണ്ട് പാടിക്കുമെന്ന് സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത. തന്റെ കാര്യം മറ്റാരും തീരുമാനിക്കില്ലെന്നും ഗോവിന്ദ് പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു ഗോവിന്ദിന്റെ പരാമര്‍ശം. ഗാനരചയിതാവ് വൈരമുത്തു മോശമായി പെരുമാറിയത് വെളിപ്പെടുത്തിയതിന് പിന്നാലെ ചിന്മയിക്കെതിരെ അപ്രഖ്യാപിത വിലക്ക് വന്നിരുന്നു. ഡബ്ബിംഗ് യൂണിയനില്‍ നിന്ന് ചിന്‍മയിയെ പുറത്താക്കുകയും ചെയ്തിരുന്നു.

മീടു വെളിപ്പെടുത്തലിന് പിന്നാലെ തനിക്ക് അവസരങ്ങള്‍ കുറഞ്ഞെന്ന ചിന്‍മയിയുടെ തുറന്നു പറച്ചിലിന് പിന്നാലെയാണ് ഗോവിന്ദ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. ഗോവിന്ദ് സംഗീത സംവിധാനം ചെയ്ത 96ലെ ഗാനങ്ങളും നായിക തൃഷയ്ക്ക് ശബ്ദം നല്‍കിയതും ചിന്‍മയിയായിരുന്നു.

Also Read  “ലിപ് ലോക്ക് ചെയ്താല്‍ എന്താണ് കുഴപ്പം”; വിവാദങ്ങള്‍ക്ക് മറുപടിയുമായി നടി രശ്മിക

കഴിഞ്ഞ ദിവസം നടി നയന്‍താരയെ അധിക്ഷേപിച്ച് നടന്‍ രാധാ രവി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കടുത്ത വിമര്‍ശനവുമായി ചിന്‍മയി രംഗത്തെത്തുകയും തനിക്ക് നേരിട്ട് അപമാനത്തിനെയും നീതി നിഷേധത്തിനെയും കുറിച്ച് പറഞ്ഞിരുന്നു.

യൂടൂബ് ചാനലുകള്‍ക്ക് വാര്‍ത്തകള്‍ക്കായി ഇത്തരം ആളുകളുടെ സ്ത്രീവിരുദ്ധത ആവശ്യമാണെന്നും അതുകൊണ്ടാണ് എല്ലാവരും അയാളെ പിന്തുണയ്ക്കുന്നതെന്നും ചിന്മയി പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായി ലൈംഗികത കലര്‍ന്ന തരത്തിലുള്ള പരാമര്‍ശങ്ങളും അധിക്ഷേപ പരാമര്‍ശങ്ങളും നടത്തി മുമ്പും വിവാദങ്ങളില്‍ ഇടംപിടിച്ചിട്ടുള്ള ആളാണ് രാധാ രവി.

Also Read  പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദിയില്‍ താന്‍ ഗാനമെഴുതിയിട്ടില്ല; ജാവേദ് അക്തറിന് പിന്നാലെ സമീറും

സൂപ്പര്‍സ്റ്റാര്‍ പോലുള്ള വിശേഷണങ്ങള്‍ ശിവാജി ഗണേശനേയും എം.ജി.ആറിനേയും പോലുള്ളവര്‍ക്കു മാത്രമേ ചേരൂ എന്നും നയന്‍താരയെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കരുതെന്നുമായിരുന്നു രാധാ രവിയുടെ ആദ്യ പരാമര്‍ശം.

നയന്‍താരയുടെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങള്‍ക്കും അപ്പുറം അവര്‍ ഇപ്പോളും ഇവിടെ താരമാണ്, കാരണം തമിഴ് ജനതയ്ക്ക് കാര്യങ്ങള്‍ പെട്ടെന്ന് മറക്കുന്ന സ്വഭാവമാണ്. തമിഴില്‍ പ്രേതമായും തെലുങ്കില്‍ സീതയായും നയന്‍താര അഭിനയിക്കുന്നു എന്നും രാധാരവി പരിഹസിച്ചിരുന്നു.

അതേസമയം രാധാ രവിക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ നടികര്‍ സംഘം തയ്യാറായിട്ടില്ലെന്ന ആക്ഷേപമുണ്ട്. രാധാ രവിയ്ക്കെതിരെ കടുത്ത നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സംവിധായകനും നയന്‍താരയുടെ കാമുകനുമായ വിഗ്നേഷ് ശിവന്‍ രംഗത്തെത്തി.
DoolNews Video