ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബി-യും ഇന്ത്യ എ-യും തമ്മിലുള്ള മത്സരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബി 321 റണ്‍സിനാണ് പുറത്തായത്. ഇന്ത്യ ബിക്ക് വേണ്ടി സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് യുവതാരം മുഷീര്‍ ഖാന്‍ നടത്തിയത്. 373 പന്തില്‍ 181 റണ്‍സ് നേടിക്കൊണ്ടാണ് താരം തിളങ്ങിയത്. 16 ഫോറുകളും അഞ്ച് സിക്‌സുമാണ് താരം നേടിയത്.
ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു റെക്കോഡ് നേട്ടവും മുഷീര്‍ സ്വന്തമാക്കി. ദുലീപ് ട്രോഫിയില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ യുവതാരമെന്ന നേട്ടമാണ് മുഷീര്‍ ഖാന്‍ സ്വന്തമാക്കിയത്.
Musheer Masterclass 👌👌
Musheer Khan headlined India B’s fight against India A with a superb century. He’s unbeaten on 105 at the end of the day’s play.
ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനെ മറികടന്നു കൊണ്ടാണ് മുഷീര്‍ ഈ നേട്ടം സ്വന്തമാക്കിയത്. 1991ല്‍ ദുലീപ് ട്രോഫിയില്‍ വെസ്റ്റ് സോണിനായി അരങ്ങേറ്റ മത്സരത്തില്‍ 159 റണ്‍സായിരുന്നു സച്ചിന്‍ നേടിയത്.
ഈസ്റ്റ് സോണിനെതിരെയായിരുന്നു സച്ചിന്‍ ഈ നേട്ടം സ്വന്തമാക്കിയത്. എന്നാല്‍ നീണ്ട 33 വര്‍ഷങ്ങള്‍ക്ക് ശേഷം മുഷീര്‍ ഖാന്‍ ഈ സച്ചിനെ മറികടന്നുകൊണ്ട് ചരിത്രത്തിലെ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ്.
ദുലീപ് ട്രോഫിയില്‍ അരങ്ങേറ്റ മത്സരത്തില്‍ 212 റണ്‍സ് നേടിയ ബാബ അപരാജിത്താണ് ഈ നേട്ടത്തില്‍ ഒന്നാമതുള്ളത്. 193 റണ്‍സ് നേടിയ യശ് ദൂലാണ് രണ്ടാം സ്ഥാനത്തുള്ളത്.
അതേസമയം ഇന്ത്യ ബിക്ക് വേണ്ടി മുഷീറിന് പുറമെ നവ്ദീപ് സൈനി 56 റണ്‍സും യശസ്വി ജെയ്സ്വാള്‍ 30 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
ഇന്ത്യ എയുടെ ബൗളിങ്ങില്‍ ആകാശ് ദീപ് നാല് വിക്കറ്റും ആവേശ് ഖാന്‍ രണ്ട് വിക്കറ്റും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ 231 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യ എക്ക് വേണ്ടി കെ.എല്‍ രാഹുല്‍ 37 റണ്‍സും മായങ്ക് അഗാര്‍വാള്‍ 36 റണ്‍സും തനുഷ് കൊട്ടിയാന്‍ 32 റണ്‍സും റിയാന്‍ പരാഗ് 30 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി.
ഇന്ത്യ ബിക്കായി മുകേഷ് കുമാര്‍, നവ്ദീപ് സൈനി എന്നിവര്‍ മൂന്നു വീതം വിക്കറ്റുകളും സായ് കിഷോര്‍ രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍, യാഷ് ദയാല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: Musheer Khan Break Sachin Tendulker Record in Duleep Trophy