muzaffarnagar riots
മുസഫര്‍നഗര്‍ കലാപം; മുന്‍ കേന്ദ്രമന്ത്രിയ്ക്കും യു.പി മന്ത്രിയ്ക്കുമെതിരെ ജാമ്യമില്ലാ വാറണ്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Dec 16, 11:30 am
Saturday, 16th December 2017, 5:00 pm

ലക്‌നൗ: മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് യു.പി മന്ത്രി സുരേഷ് റാണ, മുന്‍ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാണ്‍, ബി.ജെ.പി എം.എല്‍.എ സംഗീത് സോം എന്നിവര്‍ക്കെതിരെ കോടതിയുടെ ജാമ്യമില്ലാ വാറണ്ട്. മുസാഫര്‍നഗര്‍ അഡീഷണില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മധു ഗുപ്തയുടെതാണ് ഉത്തരവ്.

ജനുവരി 19 ന് മൂവരോടും കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്വേഷകരമായി പ്രസംഗിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

2013ല്‍ മുസാഫര്‍നഗറിലെ യോഗത്തില്‍ പ്രതികള്‍ കലാപത്തിന് ആഹ്വാനം ചെയ്തെന്നാണ് ആരോപണം. കലാപത്തില്‍ അറുപതിലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഏകദേശം നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

എം.എല്‍.എമാരെയും മന്ത്രിയേയും വിചാരണ ചെയ്യുന്നതിന് നേരത്തെ പ്രത്യേക അന്വേഷണ സംഘം യു.പി സര്‍ക്കാരിനോട് അനുമതി തേടിയിരുന്നു. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.