ചങ്ങനാശ്ശേരി: പായിപ്പാട്ടെ അതിഥി തൊഴിലാളികള്‍ നാടുകളിലേക്ക് പോവാന്‍ സൗകര്യമൊരുക്കണം എന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ചത് ഇന്ന് വാര്‍ത്തയായി. ദിവസങ്ങള്‍ക്ക് മുമ്പെ പ്രദേശത്തെ അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാവുമെന്ന് കാണിച്ച് കോട്ടയം ജില്ലാ കളക്ടര്‍ക്ക് തിരുവല്ല നഗരസഭ കൗണ്‍സിലര്‍ നിസ്സാമുദ്ദീന്‍ എം.കെ തുറന്ന കത്തെഴുതിയിരുന്നു. ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കത്ത് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.
കര്‍ഫ്യൂ ദിനത്തില്‍ അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ എത്തുന്ന സ്ഥിതിയാണ്. അതിന് കാരണം തൊഴിലാളികളല്ല, സ്ഥലത്തെ കെട്ടിട ഉടമകളാണ്. അവര്‍ തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യമൊരുക്കില്ല. അതിന് പകരം ജില്ലാ ഭരണകൂടം തൊഴിലാളികള്‍ക്ക് വേണ്ട ഭക്ഷണവും അവശ്യസാധനങ്ങളും ക്യാമ്പുകളിലെത്തിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒന്നുകില്‍ ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകുന്നത് വരെ അവരെ അവരുടെ നാട്ടിലേക്ക് സുരക്ഷിതമായി പറഞ്ഞ് അയക്കണം. അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അവരുടെ ക്യാമ്പുകളില്‍ തങ്ങാന്‍ ഉള്ള അവസ്ഥ ഉണ്ടാക്കണം.ഈ രണ്ടില്‍ ഒന്ന് നടന്നിട്ടില്ല എങ്കില്‍ വരാന്‍ പോകുന്ന അവസ്ഥ അതീവ ഗുരുതരം ആയിരിക്കും എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
കത്തിന്റെ പൂര്‍ണ്ണരൂപം
ബഹുമാനപ്പെട്ട കോട്ടയം ജില്ലാ കളക്ടർക്ക് വിനയപൂർവ്വം ഒരു പായിപ്പാട് നിവാസിയുടെ തുറന്ന കത്ത്
രാജ്യം അതീവ ഗൗരവത്തോടും ജാഗ്രതയോടു കൂടിയും കോവിഡ് 19 എന്ന വൈറസിനെ നേരിട്ടു കൊണ്ടിരിക്കുമ്പോൾ അങ്ങ് ജില്ലയിൽ നടപ്പാക്കുന്ന എല്ലാ നല്ല പ്രവർത്തനങ്ങളെയും നന്ദിയോടെ ഓർക്കുന്നു. ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്ന മുൻകരുതലും ജാഗ്രതയും അതിന്റെ യഥാർത്ഥ ഫലത്തിൽ പായിപ്പാട് നടപ്പാകുന്നുണ്ടോ എന്ന് അങ്ങ് ഒന്ന് പരിശോധിക്കണമെന്നത് ഒരു അഭ്യർത്ഥനയാണ്.കേരളം മുഴുവൻ ജനങ്ങൾ ആവശ്യത്തിനു മാത്രം പുറത്തിറങ്ങുമ്പോൾ ഇവിടെ ആൾക്കൂട്ടങ്ങൾ ഒഴിഞ്ഞ സമയങ്ങളില്ല. രാവിലെയും വൈകുന്നേരങ്ങളിലും നൂറ് കണക്കിന് തൊഴിലാബികളാണ് കവലയിൽ ഒത്തു കൂടുന്നത്.
സർ അതിഥി സംസ്ഥാന തൊഴിലാളികൾ എന്ന് സർക്കാർ ഇവരെ അഭിസംബോധന ചെയ്യുന്നതിന് മുൻപു തന്നെ അവരെ അങ്ങനെ കരുതിയവരാണ് ഞങ്ങൾ പായിപ്പാട്ടുകാർ.ഈ നാട്ടിൽ അവർക്ക് ലഭിച്ച ആതിഥേയത്വവും സുരക്ഷിതത്വവും തന്നെ ആണ് വലിയ വ്യവസായവും വികസനം ഒന്നും കടന്നു വരാത്ത ഈ ചെറിയ നാട്ടിലേക്ക് അവർ ധാരാളമായി കടന്നു വരാനുണ്ടായ കാരണം.പായിപ്പാട് മുസ്ലിം പള്ളിയിൽ ഒക്കെ കടന്നു വന്നവർക്ക് അത് നന്നായി മനസിലാവും. അവരെ ഞങ്ങൾ സഹോദരങ്ങളെ പോലെ തന്നെയാണ് നാളിതുവരെയും കരുതിയത്. ഇനിയും അങ്ങനെ തന്നെ ആവും.