തിരുവനന്തപുരം: വട്ടിയൂര്‍കാവില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ശ്രദ്ധയോടെ തെരഞ്ഞെടുപ്പിനെ സമീപിച്ചില്ലെങ്കില്‍ ദു:ഖിക്കേണ്ടി വരുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ട് മറിച്ചെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സി.പി.ഐ.എമ്മിന് വോട്ട് മറിച്ചു. നാല്‍പ്പതിനായിരത്തിലേറെ വോട്ടുകള്‍ വട്ടിയൂര്‍കാവില്‍ ഉണ്ടായിരുന്ന ബി.ജെ.പിയുടെ വോട്ട് എട്ടായിരത്തിലേക്ക് കുറഞ്ഞു. വട്ടിയൂര്‍കാവില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ശ്രദ്ധയോടെ തെരഞ്ഞെടുപ്പിനെ സമീപിച്ചില്ലെങ്കില്‍ ദു:ഖിക്കേണ്ടിവരുമെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രിക ജനങ്ങളെ വഞ്ചിക്കുന്നതാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഇത്രയധികം വില വര്‍ധിക്കാനുള്ള കാരണമെന്താണെന്ന് ആദ്യം ബി.ജെ.പിക്കാര്‍ തന്നെയാണ് വിശദീകരിക്കേണ്ടത്. ശബരിമല നിയമനിര്‍മാണം നടത്തണമെങ്കില്‍ പാര്‍ലമെന്റില്‍ ആകാമായിരുന്നല്ലോ എന്നും അതിന് തയ്യാറുണ്ടോ എന്നും അദ്ദേഹം മുല്ലപ്പള്ളി ചോദിച്ചു.
ലോക് സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കെ മുരളീധരന്‍ രാജിവെച്ച ഒഴിവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന്റെ വി. കെ പ്രശാന്ത് ആണ് ജയിച്ചത്. ഇത്തവണയും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങുന്നത് പ്രശാന്ത് തന്നെയാണ്.
ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെയും ബി.ജെ.പിയുമായുള്ള വോട്ട് കച്ചവടം ആരോപിച്ച് യു.ഡി.എഫ് രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക