ന്യൂദല്‍ഹി: യു.എ.പി.എ ഭേദഗതി ബില്ലില്‍ ഇന്ന് നടന്ന വോട്ടെടുപ്പില്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്ത് സമാജ്‌വാദി പാര്‍ട്ടിയുടെ ഏക എം.പിയും പാര്‍ട്ടി തലവനുമായ മുലായം സിങ് യാദവ്. ബില്ല് പാസായതിന് ശേഷം മുലായത്തിന് അടുത്തേക്ക് വന്ന അമിത് ഷാ അദ്ദേഹത്തിന് നന്ദി പറയുകയും ചെയ്തു.
വിവാദമായ ബില്ലില്‍ ബി.ജെ.ഡിയും സര്‍ക്കാരിന് പിന്തുണച്ച് വോട്ടു ചെയ്തു. കേരളത്തില്‍ നിന്നുള്ള രണ്ട് ലീഗ് എം.പിമാരുള്‍പ്പെടെ എട്ട് അംഗങ്ങള്‍ എതിര്‍ത്ത് വോട്ടു ചെയ്തപ്പോള്‍ കോണ്‍ഗ്രസ്, തൃണമൂല്‍, ഡി.എം.കെ, ഇടത് അംഗങ്ങളുള്‍പ്പെടെ വോട്ടെടുപ്പ് ബഹിഷ്‌ക്കരിക്കുകയാണ് ചെയ്തത്.
ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ കുഞ്ഞാലിക്കുട്ടി, നവാസ് കനി, എ.ഐ.എം.ഐ.എം അംഗങ്ങളായ അസദുദ്ദീന്‍ ഉവൈസി, ഇംതിയാസ് ജലീല്‍, നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഹസ്നൈന്‍ മസൂദി, മുഹമ്മദ് അക്ബര്‍ ലോണ്‍, എ.ഐ.യു.ഡി.എഫ് അംഗം ബദ്റുദ്ദീന്‍ അജ്മല്‍ എന്നിവരാണ് എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്.