ഏറ്റവും ദുഃഖിതനായ ദിവസമായിരുന്നു ഏറ്റവും ഗംഭീരമായി ഞാൻ അഭിനയിച്ചത്: മുകേഷ്
Entertainment
ഏറ്റവും ദുഃഖിതനായ ദിവസമായിരുന്നു ഏറ്റവും ഗംഭീരമായി ഞാൻ അഭിനയിച്ചത്: മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 4th December 2023, 8:59 am

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന നടനാണ് മുകേഷ്. വ്യത്യസ്തമായ പ്രകടനത്തിലൂടെ പ്രേക്ഷകർക്ക് വലിയ സ്വീകാര്യനായ താരമാണ് അദ്ദേഹം. പഠനകാലത്ത് നാടകങ്ങളിൽ സജീവമായിരുന്ന മുകേഷ് നിരവധി സ്റ്റേജ് പെർഫോമൻസുകളുടെയും ഭാഗമായിട്ടുണ്ട്.

തന്റെ ഏറ്റവും ഗംഭീരമായ പ്രകടനങ്ങൾ എല്ലാം സംഭവിച്ചിട്ടുള്ളത് താൻ ഏറ്റവും മോശം അവസ്ഥയിൽ ഉള്ളപ്പോഴാണ് എന്നാണ് മുകേഷ് പറയുന്നത്.

ഏറ്റവും സംഘർഷഭരിതമായി മൂഡ് ഔട്ട് ആയിരിക്കുമ്പോൾ അത്തരത്തിലുള്ള പ്രകടനങ്ങൾ കാഴ്ചവെക്കാൻ പറ്റുന്നത് ഒരു ഗിഫ്റ്റ് ആണെന്നും മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ മുകേഷ് പറഞ്ഞു.

‘വ്യക്തിപരമായി എന്റെ പ്രകടനങ്ങൾ തന്നെ കണ്ട് ഞാൻ ചിരിക്കുന്ന ചില രംഗങ്ങളുണ്ട്. സിനിമയിലാണെങ്കിലും ടിവിയിൽ ആണെങ്കിലും അതല്ല വല സ്റ്റേജ് പരിപാടിയിൽ ആണെങ്കിലും എന്റെ പ്രകടനം ഏറ്റവും ഗംഭീരമെന്ന് നാട്ടുകാർ പറയുമ്പോൾ ഞാൻ തിരിച്ചറിയുന്ന ഒരു കാര്യമുണ്ട്. ഞാൻ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ദിവസങ്ങളിൽ ആയിരിക്കും ഞാൻ ഏറ്റവും ദുഃഖിതൻ.

ശരിക്കും പറഞ്ഞാൽ അതൊരു ഗിഫ്റ്റ് ആണ്. ഏറ്റവും സംഘർഷഭരിതമായി ഭയങ്കരമായി മൂഡ് ഔട്ടായിരിക്കുന്ന സമയത്ത് അഭിനയിക്കാനായി വരുമ്പോൾ അത് ഒരു മൂന്നിരട്ടി ഗംഭീരമാവും. അത്തരത്തിലുള്ള പെർഫോമൻസ് കാണുമ്പോൾ എന്റെ ഉള്ളിൽ ചിരിയാണ്,’മുകേഷ് പറയുന്നു.

മുകേഷ് പ്രധാന വേഷത്തിൽ എത്തിയ ഫിലിപ്പ്സ് എന്ന ചിത്രം കഴിഞ്ഞദിവസം തിയേറ്ററിൽ എത്തിയിരുന്നു. മുകേഷിന്റെ കരിയറിലെ മുന്നൂറാമത് ചിത്രം ആയിരുന്നു ഫിലിപ്പ്സ്.

അന്തരിച്ച നടൻ ഇന്നസെന്റും ഒരു പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആൽഫ്രഡ് കുര്യൻ ജോസഫ് ആണ് സംവിധാനം ചെയ്തത്.

Content Highlight: Mukesh Talk About His Best Characters