national news
അംബാനിയുടെ വീട് അന്വേഷിച്ച ടൂറിസ്റ്റ് പൊലീസ് കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 09, 08:20 am
Tuesday, 9th November 2021, 1:50 pm

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിന്റെ അഡ്രസ് അന്വേഷിച്ചയാള്‍ പൊലീസ് കസ്റ്റഡിയില്‍. സുരേഷ് വിസഞ്ജി  പട്ടേല്‍ എന്നയാളെയാണ് മുംബൈ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

പ്രാഥമിക അന്വേഷണത്തില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്നും പട്ടേല്‍ ഒരു വിനോദസഞ്ചാരിയാണെന്നും നഗരത്തിലെ ലാന്റ്മാര്‍ക്ക് ആയ അംബാനിയുടെ വീടിനെക്കുറിച്ച് അന്വേഷിക്കുകയായിരുന്നുവെന്നും പൊലീസ് ഇന്ന് പറഞ്ഞു.

അംബാനിയുടെ വീടായ ആന്റിലയെക്കുറിച്ച് രണ്ട് പേര്‍ അന്വേഷിച്ചതിനെ തുടര്‍ന്ന് വീടിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

അംബാനിയുടെ വീടിന്റെ അഡ്രസ് ചോദിച്ച് രണ്ട് പേര്‍ സമീപിച്ചതായി ടാക്സി ഡ്രൈവര്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പൊലീസ് അംബാനിയുടെ വീടിന്റെ സുരക്ഷ വര്‍ധിപ്പിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയില്‍, ആന്റിലയുടെ മുന്നില്‍ നിര്‍ത്തിയിട്ട വാനില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. 20 ജെലാറ്റിന്‍ സ്റ്റിക്കായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.

കൂടാതെ മുകേഷ് അംബാനിയുടെയും നിത അംബാനിയുടേയും പേര്‍ക്കുള്ള കത്തും വാഹനത്തിലുണ്ടായിരുന്നു.

മോഷ്ടിക്കപ്പെട്ട വാഹനമായിരുന്നു ഇതെന്ന് പിന്നീട് കണ്ടെത്തി. ഇതിന്റെ ഉടമ കൊല്ലപ്പെട്ടതായും കണ്ടെത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights:Mukesh Ambani’s Address Sought By Tourist, He Is Detained