Advertisement
Daily News
ഡീസല്‍വാഹനനിയന്ത്രണം: ജൂണ്‍ 15 ന് സംസ്ഥാനത്ത് മോട്ടോര്‍വാഹന പണിമുടക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 May 30, 10:37 am
Monday, 30th May 2016, 4:07 pm

vehicle-ban

കൊച്ചി: ഡീസല്‍ വാഹനങ്ങളുടെ നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് ജൂണ്‍ പതിനഞ്ചിന് സംസ്ഥാനത്ത് മോട്ടോര്‍വാഹന പണിമുടക്ക് നടത്തും.

വാഹന മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനകളുടെ യോഗമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

എന്നാല്‍ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
തമിഴ്‌നാട്ടില്‍ നിന്നുളള ചരക്കുലോറികളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ദേശീയ ഹരിത െ്രെടബ്യൂണലിന്റെ കൊച്ചി സര്‍ക്യൂട്ട് ബെഞ്ചാണ് തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളില്‍ പത്ത് വര്‍ഷത്തിലധികം പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ വിലക്കണം എന്നാവശ്യപ്പെട്ടുളള ഉത്തരവിറക്കിയത്.

കഴിഞ്ഞ ദിവസം ഈ വിധി ഭാഗീകമയി ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ വൈകാതെ ഉണ്ടാകും. അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച ശേഷം നിയമോപദേശത്തിനായി നിയമ സെക്രട്ടറിക്കു ഫയല്‍ അയച്ചിരിക്കുകയാണ്.