Advertisement
Kerala News
പാലക്കാട് ആറു വയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 07, 02:13 am
Sunday, 7th February 2021, 7:43 am

പാലക്കാട്: പൂളക്കാട് ആറു വയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.

കുളിമുറിയില്‍ വെച്ചാണ് ആമില്‍ എന്ന ആറുവയസ്സുകാരനെ അമ്മ ഷാഹിദ കൊലപ്പെടുത്തിയതെന്നാണ് വിവരം. അമ്മ തന്നെയാണ് കൊലപാതക വിവരം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞത്. കൊലപാതകം ചെയ്തത് താനാണെന്നും ഇവര്‍ പൊലീസിനെ അറിയിച്ചു.

ഷാഹിദയുടെ മൂന്നാമത്തെ മകനാണ് ആമില്‍. നിലവില്‍ ഇവര്‍ മൂന്നുമാസം ഗര്‍ഭിണിയാണ്. ദൈവവിളി ഉണ്ടായെന്നും മകനെ ബലികൊടുത്തു എന്നുമാണ് ഷാഹിദ പൊലീസിന് കൊടുത്ത മൊഴിയെന്നാണ് വിവരം.

ഇവരെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mother killed six-year-old child at Palakkad