Film News
ലക്കി സിങ് കളി തുടങ്ങി; രണ്ട് ഗെറ്റപ്പില്‍ മോഹന്‍ലാല്‍; മോണ്‍സ്റ്റര്‍ ട്രെയ്‌ലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Oct 09, 05:48 am
Sunday, 9th October 2022, 11:18 am

മോഹന്‍ലാലിന്റെ പുതിയ ചിത്രം മോണ്‍സ്റ്ററിന്റെ ട്രെയ്‌ലര്‍ പുറത്ത്. ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ് ലര്‍ ആശിര്‍വാദ് സിനിമാസ് യൂട്യൂബ് ചാനിലിലൂടെയാണ് പുറത്ത് വിട്ടത്. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ സിദ്ധിഖ്, ലെന, സാധിക വേണുഗോപാല്‍, ഗണേഷ് കുമാര്‍ എന്നിവരേയും കാണാം. ട്രെയ്‌ലറില്‍ മോഹന്‍ലാലിന്റെ രണ്ട് ഗെറ്റപ്പുകള്‍ കാണാം.

പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം മോഹന്‍ലാലും സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയും ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ലക്കി സിങ് എന്ന കഥാപാത്രത്തേയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

സിഖ് തലപ്പാവ് ധരിച്ച് തോക്കും തിരകളുമായി ഇരിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ചര്‍ച്ചയായിരുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് അണിയറയില്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് മോണ്‍സ്റ്റര്‍ നിര്‍മിക്കുന്നത്.

Content Highlight: monster trailer starring mohanlal