മലയാളികള്‍ക്ക് നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സിബി മലയില്‍. അദ്ദേഹവും നടന്‍ മോഹന്‍ലാലും ഒന്നിക്കുന്ന സിനിമകള്‍ക്കും ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ സിബി മലയിലിനെ കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍.
മലയാളികള്‍ക്ക് നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സിബി മലയില്‍. അദ്ദേഹവും നടന്‍ മോഹന്‍ലാലും ഒന്നിക്കുന്ന സിനിമകള്‍ക്കും ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ സിബി മലയിലിനെ കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍.
ഒരിക്കല്‍ തനിക്ക് ഏറ്റവും കുറച്ച് മാര്‍ക്കിട്ട സംവിധായകനാണ് അദ്ദേഹമെന്നും. എന്നാല്‍ സിബി മലയിലിന്റെ രണ്ട് സിനിമകളിലൂടെ തനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആദ്യം എന്നെ സിനിമയില്‍ വേണ്ടെന്ന് പറഞ്ഞ ആളാണ് സിബി മലയില്‍ (ചിരി). വേണ്ടെന്ന് പറഞ്ഞതല്ല, ഒരിക്കല്‍ എനിക്ക് ഏറ്റവും കുറച്ച് മാര്‍ക്കിട്ട സംവിധായകനാണ് അദ്ദേഹം. എന്നാല്‍ അദ്ദേഹത്തിന്റെ രണ്ട് സിനിമകള്‍ക്കാണ് എനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയിട്ടുള്ളത്. വളരെ കമ്മിറ്റഡായിട്ടുള്ള ഒരു സംവിധായനകനാണ് അദ്ദേഹം,’ മോഹന്‍ലാല്‍ പറഞ്ഞു.
സിബി മലയിലിന്റെ സംവിധാനത്തില്‍ 2000ത്തില്‍ റിലീസ് ചെയ്യപ്പെട്ട മോഹന്‍ലാല്‍ ചിത്രമാണ് ദേവദൂതന്‍. എന്നാല്‍ മിസ്റ്ററി ഹൊറര്‍ ഴോണറില്‍ ഉള്‍പ്പെടുന്ന ചിത്രം അന്നത്തെ പ്രേക്ഷകര്‍ കൈയൊഴിഞ്ഞിരുന്നു. ആ സിനിമയെ കുറിച്ചും മോഹന്‍ലാല്‍ അഭിമുഖത്തില്‍ സംസാരിച്ചു.
‘അദ്ദേഹത്തെ കുറിച്ച് പറയുമ്പോള്‍ ദേവദൂതന്‍ എന്ന സിനിമയെ കുറിച്ച് പറയാതിരിക്കാന്‍ സാധിക്കില്ല. ക്രാഫ്റ്റ് വൈസ് നോക്കുകയാണെങ്കില്‍ വളരെ മികച്ച ഒരു സിനിമയായിരുന്നു അത്. എന്നിട്ടും എന്തുകൊണ്ട് തിയേറ്ററില്‍ പ്രതീക്ഷിച്ചത് പോലെ ഓടിയില്ലെന്ന് ചോദിച്ചാല്‍ മറുപടി പറയാന്‍ പറ്റില്ല,’ മോഹന്‍ലാല്‍ പറയുന്നു.
Content Highlight: Mohanlal Talks About Sibi Malayil