കൊച്ചി: മോഹന്‍ലാലിന്റെ മകളും എഴുത്തുകാരിയുമായ വിസ്മയ മോഹന്‍ലാലിന്റെ പുസ്തകം ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ പ്രണയദിനമായ ഫെബ്രുവരി 14ന് റിലീസ് ചെയ്യും.
മോഹന്‍ലാല്‍ തന്നെയാണ് മകളുടെ പുതിയ പുസ്തകം റിലീസ് ചെയ്യുന്ന വിവരം പുറത്തുവിട്ടത്. ഒരു അച്ഛന്‍ എന്ന നിലയില്‍ അഭിമാനത്തോടെയാണ് ഫെബ്രുവരി 14ന് മകള്‍ എഴുതിയ പുസ്തകം പുറത്തിറങ്ങുന്ന കാര്യം പ്രഖ്യാപിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
വിസ്മയ പലപ്പോഴായി എഴുതിയ കവിതകളും ചിത്രങ്ങളും ഉള്‍പ്പെടുന്നതാണ് പുസ്തകം. പെന്‍ഗ്വിന്‍ ബുക്സാണ് ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ പുറത്തിറക്കുന്നത്. വിസ്മയയുടെ പുസ്തകം പുറത്തിറങ്ങുന്നതിന്റെ സന്തോഷം സഹോദരന്‍ പ്രണവ് മോഹന്‍ലാലും പങ്കുവെച്ചു.
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ബറോസില്‍ അച്ഛന്റെ അസിസ്റ്റന്റ് ആയി വിസ്മയ എത്തുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്.
ലോകനിലവാരത്തിലുള്ള ഒരു ത്രീഡി ചിത്രമായിട്ടാണ് ബറോസ് അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ ജിജോ ആണ്. ചിത്രം പറയുന്നത് ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്നങ്ങളുടെയും സുവര്‍ണ നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ്.
ബറോസിന് ക്യാമറ ചലിപ്പിക്കുന്നത് കെ.യു. മോഹനന്‍ ആണ്. ചിത്രത്തിന്റെ സംഗീതം നിര്‍വഹണം ലോകപ്രശസ്ത സംഗീതഞ്ജനായ പതിമൂന്നുകാരന്‍ ലിഡിയന്‍ നാദസ്വരമാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക