ചരിത്രത്തില്‍ മൂന്നാമന്‍, പാകിസ്ഥാന്റെ തിരിച്ചുവരവ് ഇവനിലൂടെയാണ്!
Sports News
ചരിത്രത്തില്‍ മൂന്നാമന്‍, പാകിസ്ഥാന്റെ തിരിച്ചുവരവ് ഇവനിലൂടെയാണ്!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd August 2024, 7:33 pm

പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം റാവല്‍പിണ്ടിയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ ആദ്യ ഇന്നിങ്‌സിലെ രണ്ടാം ദിനത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരിക്കുകയാണ്.

ഒരു ഘട്ടത്തില്‍ വിക്കറ്റ് തകര്‍ച്ച നേരിട്ട പാകിസ്ഥാന് മുഹമ്മദ് റിസ്വാന്റേയും സൗദ് ഷക്കീലിന്റെയും ഇടിവെട്ട് പ്രകടനമാണ് തുണയായത്.

മുഹമ്മദ് റിസ്വാന്‍ 239 പന്തില്‍ മൂന്ന് സിക്‌സും 11 ഫോറും ഉള്‍പ്പെടെ 171 റണ്‍സ് നേടി വിക്കറ്റ് നഷ്ടപ്പെടുത്താതെ ക്രീസില്‍ നിലയുറയ്ക്കുകയായിരുന്നു. പാകിസ്ഥാന് വേണ്ടി മിന്നും പ്രകടനമാണ് റിസ്വാന്‍ കാഴ്ചവെക്കുന്നത്. തന്റെ മൂന്നാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്. മാത്രമല്ല ഇതിന് പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. പാകിസ്ഥാന് വേണ്ടി ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നേട്ടമാണ് റിസ്വാനെ തേടിയെത്തിയത്.

പാകിസ്ഥാന് വേണ്ടി ടെസ്റ്റില്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, താരം, എതിരാളി, വര്‍ഷം

210* – തസ്‌ലിം ആരിഫ് – ഓസ്‌ട്രേലിയ – 1980

209 – ഇംതിയാസ് അഹമ്മദ് – ന്യൂസിലാന്‍ഡ് – 1955

171* – മുഹമ്മദ് റിസ്വാന്‍ – ബംഗ്ലാദേശ് – 2024*

158* – കമ്രാന്‍ അക്മല്‍ – ശ്രീലങ്ക – 2009

റിസ്വാന് പുറമെ 261 പന്തില്‍ ഒമ്പത് ഫോര്‍ അടക്കം 141 റണ്‍സ് നേടിയാണ് ഷക്കീല്‍ പടിയിറങ്ങിയത്. സൈം അയൂബും മികച്ച പ്രകടനമാണ് നടത്തിയത്. 98 പന്തില്‍ 4 ഫോറും ഒരു സിക്സും ഉള്‍പ്പെടെ 56 റണ്‍സ് നേടിയാണ് വിക്കറ്റ് തകര്‍ച്ചയില്‍ നിന്ന് താരം ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്.

പൂജ്യം റണ്‍സിന് പുറത്തായ ബാബര്‍ അസം ഉള്‍പ്പെടെയുള്ളവര്‍ക്ക് ടീമിന് വേണ്ടി മികച്ച് സ്‌കോര്‍ നേടാന്‍ സാധിച്ചില്ലായിരുന്നു. ബംഗ്ലാദേശിന് വേണ്ടി ഷൊരീഫുള്‍ ഇസ്‌ലാം, ഹസന്‍ മുഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മെഹ്ദി ഹസന്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ ഒരു വിക്കറ്റും നേടി. നിലവില്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് വിക്കറ്റ് നഷ്ടപ്പെടുത്താതെ 12 റണ്‍സ് നേടിയപ്പോള്‍ ആദ്യ രണ്ടാം ദിവസം അവസാനിച്ചിരിക്കുകയാണ്.

 

Content Highlight: Mohammad Rizwan In Record Achievement At Test Cricket