Kerala News
എം.എം. മണിയുടെ കാറിടിച്ച് കാല്‍നടയാത്രക്കാരന് ഗുരുതര പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 18, 06:29 pm
Sunday, 18th June 2023, 11:59 pm

തിരുവനന്തപുരം: മുന്‍ മന്ത്രി എം.എം മണിയുടെ കാറിടിച്ച് കാല്‍നടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കഴക്കൂട്ടം സ്വദേശി രതീഷിനാണ് പരിക്കേറ്റത്. കഴക്കൂട്ടം ദേശീയ പാതയില്‍ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ എം.എല്‍.എയുടെ വാഹനം ഇടിക്കുകയായിരുന്നു.

പരിക്കേറ്റ രതീഷിനെ ആംബുലന്‍സില്‍ തിരവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പരിക്ക് ഗുരുതരമാണെന്നാണ് പൊലീസ് അറിയിക്കുന്നത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന എം.എല്‍.എയുടെ കാര്‍ രാത്രി പത്തരയോടെയാണ് അപകടത്തില്‍പ്പെട്ടത്.

കഴക്കൂട്ടം മിഷന്‍ ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. എം.എം. മണി പരിക്കേറ്റയാളെ ആശുപത്രിയിലെത്തി കണ്ടു. അപകടത്തില്‍പ്പെട്ട മണിയുടെ കാര്‍ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

Content Highlight: MM Mani’s car met with an accident