Movie Day
ഇത് ചരിത്രം; മികച്ച നടിയ്ക്കുള്ള എമ്മി പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ആദ്യ ട്രാന്‍സ് വ്യക്തിയായി എം.ജെ. റോഡ്രിഗസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jul 14, 02:26 pm
Wednesday, 14th July 2021, 7:56 pm

‘പോസ്’ ടെലിവിഷന്‍ സീരീസിലെ താരം എം.ജെ. റോഡ്രിഗസ് മികച്ച നടിയ്ക്കുള്ള എമ്മി പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ആദ്യമായാണ് ഒരു ട്രാന്‍സ് വുമണിന്റെ പേര് മികച്ച നടിയ്ക്കുള്ള എമ്മി പുരസ്‌കാരത്തിന് നിര്‍ദേശിക്കപ്പെടുന്നത്.

ചൊവ്വാഴ്ചയാണ് 73ാമത് എമ്മി പുരസ്‌കാരത്തിനുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചത്.

പോസിലെ ബ്ലാങ്ക എവാഞ്ചെലിസ്റ്റ എന്ന കഥാപാത്രത്തിനാണ് നോമിനേഷന്‍ ചെയ്യപ്പെട്ടത്. റോഡ്രിഗസിനൊപ്പം, ഉസോ അബുദ (ഇന്‍ ട്രീറ്റ്‌മെന്റ്), ഒലിവിയ കോള്‍മാന്‍ (ദ ക്രൗണ്‍), എലിസബത്ത് മോസ് (ദ ഹാന്‍ഡ് മേഡ് ടേല്‍), ജൂര്‍ണീ സ്‌മോളെറ്റ് (ലവ് ക്രാഫ്റ്റ് കണ്‍ട്രി) എന്നിവരാണ് മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

പോസില്‍ റോഡ്രിഗസിനൊപ്പം അഭിനയിച്ച ബില്ലി പോര്‍ട്ടറും മികച്ച നടനുള്ള പുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ തവണത്തെ എഫ്.എക്‌സ് സീരീസ് കാറ്റഗറിയില്‍ മികച്ച നടനുള്ള പുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്യപ്പെട്ട ഒരേ ഒരു നടനും ബില്ലി പോര്‍ട്ടര്‍ ആയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mj Rodriguez just made history as the first trans person nominated for a major acting Emmy