എന്താണ് ഈ കാലഘട്ടത്തിലെ പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ടത്? സോസിബിനി ടുന്‍സിക്ക് വിശ്വസുന്ദരി പട്ടം നേടിക്കൊടുത്ത ഉത്തരം ഇങ്ങനെ
Worldnews
എന്താണ് ഈ കാലഘട്ടത്തിലെ പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ടത്? സോസിബിനി ടുന്‍സിക്ക് വിശ്വസുന്ദരി പട്ടം നേടിക്കൊടുത്ത ഉത്തരം ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th December 2019, 7:26 pm

ജോര്‍ജിയ: 2019 ലെ വിശ്വസുന്ദരി പട്ടം സ്വന്തമാക്കി ദക്ഷിണാഫ്രിക്കയുടെ സോസിബിനി ടുന്‍സി. സൗത്ത് ആഫ്രിക്കയിലെ സോളോയില്‍ നിന്നുള്ള 26 കാരിയായ തുന്‍സി ലിംഗസമത്വവുമായി ബന്ധപ്പെട്ട സജീവ പ്രവര്‍ത്തകയാണ്. ലിംഗപരമായ വിവേചനം മൂലമുള്ള അതിക്രമങ്ങള്‍ക്കെതിരെ ടുന്‍സി സോഷ്യല്‍മീഡിയയില്‍ വലിയ തരത്തിലുള്ള ക്യാമ്പയിനുകളുടെ ഭാഗമായി ടുന്‍സി പ്രവര്‍ത്തിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അവസാന റൗണ്ടിലെ ചോദ്യോത്തര വേളയ്ക്ക് ശേഷമാണ് മിസ് യൂണിവേര്‍സിനെ തെരഞ്ഞെടുത്തത്. ഈ റൗണ്ടില്‍ ടുന്‍സിയോട് ചോദിച്ച ചോദ്യത്തിന്‍രെ ഉത്തരമാണ് ടുന്‍സിക്ക് കിരീടം നേടിക്കൊടുത്തത്.

എന്താണ് ഈ കാലഘട്ടത്തിലെ പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ടത് എന്നായിരുന്നു ടുന്‍സി യോട് ചോദിച്ച ചോദ്യം.

നേതൃപാടവം എന്നായിരുന്നു ടുന്‍സി ഇതിന് മറുപടി നല്‍കിയത്. കാലങ്ങളായി നേതൃപാടവമാണ് പെണ്‍കുട്ടികളിലും സ്ത്രീകളിലും കുറഞ്ഞു കാണുന്നത്. അത് നമ്മള്‍ക്ക് വേണ്ടാഞ്ഞിട്ടല്ല അത്തരത്തിലാണ് സമൂഹം സ്ത്രീകളെ പൊതുവെ നോക്കിക്കാണുന്നത്.

‘എന്റെ അഭിപ്രായത്തില്‍ സ്ത്രീകള്‍ ലോകത്തിലെ തന്നെ ശക്തരാണ്. അതിനാല്‍ തന്നെ നമ്മള്‍ക്ക് അവസരങ്ങളും ലഭിക്കണം. അതിനാല്‍ അത്തരം സ്ഥലം ഉപയോഗിക്കാനാണ് പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ടത്. സമൂഹത്തിലെ സ്ഥലമുപയോഗിക്കുക സ്വയം ദൃഡീകരിക്കുക.. അതിനേക്കാള്‍ പ്രധാനപ്പെട്ടത് മറ്റൊന്നുമില്ല.’, ടുന്‍സി മറുപടി ന്ല്‍കി. നിറഞ്ഞ കൈയ്യടിയാണ് ടുന്‍സിയുടെ ഉത്തരത്തിന് ലഭിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മെക്‌സിക്കോ, കൊളംബിയ, പ്യൂര്‍ടോ റികോ, തായ്‌ലന്റ് എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ച അഞ്ചു മത്സരാര്‍ത്ഥികളാണ് അവസാന റൗണ്ടില്‍ എത്തിയതത്.

പ്യൂര്‍ടോ റികോയില്‍ നിന്നുള്ള മാഡിസണ്‍ ആന്റേഴ്‌സിനെ പിന്നിലാക്കിയാണ് ടുന്‍സി കിരീടം ചൂടിയത്. ഇന്ത്യയെ പ്രതിനിധീകരിച്ച വര്‍തിക സിങ്ങിന് അവസാന റൗണ്ടിലെ പത്തു പേരില്‍ എത്താനായില്ല. ജോര്‍ജിയയലെ അറ്റലാന്റയില്‍ വെച്ച് നടന്ന മത്സരത്തില്‍ 90 മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്.