തിരുവനന്തപുരം: തനിക്ക് ലഭിച്ച വകുപ്പ് ചെറുതാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്കെതിരെ ദേവസ്വം, പിന്നോക്ക ക്ഷേമ വകുപ്പു മന്ത്രി കെ രാധാകൃഷ്ണന്‍. പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗത്തെ ഉയര്‍ത്തുക എന്നത് വലിയ കാര്യമാണെന്നും ഏറ്റവും വലിയ വകുപ്പാണിതെന്നും മന്ത്രി പറഞ്ഞു.
ചെറിയ വകുപ്പാണ് തന്നതെന്ന രീതിയില്‍ കളിയാക്കല്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
തൃപ്പൂണിത്തുറ എം.എല്‍.എ കെ. ബാബു അടുത്തിടെ നടത്തിയ പ്രസംഗത്തിലായിരുന്നു കെ. രാധാകൃഷ്ണനെ പോലുള്ള വലിയ നേതാക്കള്‍ക്ക് ചെറിയ വകുപ്പ് നല്‍കിയെന്ന പരാമര്‍ശം നടത്തിയത്.
ഈ പരാമര്‍ശത്തോടായിരുന്നു മന്ത്രിയുടെ മറുപടി. ഇതേതുടര്‍ന്ന് പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് കെ. ബാബു അറിയിക്കുകയും ചെയ്തു.