ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹൗഡി മോദി പരിപാടിയെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ഡയോറ.
യു.എസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഹൗഡി മോദി പരിപാടിയില്‍ നടത്തിയ പ്രസംഗത്തെയാണ് മിലിന്ദ് ഡയോറെ പ്രശംസിച്ച് രംഗത്തെത്തിയത്.
‘തന്റെ പിതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുരളീ ഡയോറ ഇന്ത്യാ-യു.എസ് ബന്ധം ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ ആദിത്യമര്യാദയിലും അമേരിക്കയിലെ ഇന്ത്യക്കാരുടെ സംഭാവനയിലും വളരെ അഭിമാനം തോന്നുന്നു.’ എന്നായിരുന്നു മിലിന്ദ് ഡയോറ ട്വീറ്റ് ചെയ്തത്.
പിന്നാലെ ട്വീറ്റിന് മറുപടിയുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്.
‘താങ്കള്‍ പറഞ്ഞത് വളരെയധികം ശരിയാണ്. യു.എസുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ എന്റെ സുഹൃത്ത് കൂടിയായ മുരളി ഡയോറയുടെ പങ്ക് വളരെ വലുതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടതില്‍ അദ്ദേഹത്തിന് സന്തോഷമുണ്ടാവും. സ്വീകരണം വളരെ മികച്ചതായിരുന്നു.’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. പിന്നാലെ മിലിന്ദ് ഡയോറയോട് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.
മുംബൈ കോണ്‍ഗ്രസ് അധ്യക്ഷനായ മിലിന്ദ് ഡയോറ നേരത്തെ പാര്‍ട്ടി പദവികളില്‍ നിന്നും രാജി വെച്ചിരുന്നു.
മാര്‍ച്ച് 25 നായിരുന്നു ഡയോറയെ പ്രസ്തുത പദവിയില്‍ നിയോഗിച്ചത്. മുംബൈ കോണ്‍ഗ്രസിനുള്ളിലെ രൂക്ഷമായ കലഹങ്ങള്‍ ശമിപ്പിക്കാനുള്ള ശ്രമമായായിരുന്നു അദ്ദേഹത്തിന്റെ നിയമനം.