Malayalam Cinema
എന്റെ കയ്യില്‍ അങ്ങനെ ഒരു കഥയില്ല; മോഹന്‍ലാല്‍-പൃഥ്വിരാജ്-ഫഹദ് കൂട്ടുകെട്ടില്‍ പുതിയ ചിത്രം ഒരുങ്ങുന്നെന്ന വാര്‍ത്തക്കെതിരെ മിഥുന്‍ മാനുവല്‍ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Jan 15, 08:40 am
Wednesday, 15th January 2020, 2:10 pm

കൊച്ചി: മോഹന്‍ലാലിനെ വില്ലനും പൃഥ്വിരാജിനേയും ഫഹദ് ഫാസിനേയും നായകന്മാരുമാക്കിയുള്ള പുതിയ ചിത്രത്തിന്റെ ഒരുക്കത്തിലാണ് താനെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്ത നിഷേധിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.

താന്‍ പറയാത്ത കാര്യമാണ് വാര്‍ത്തയായി വന്നതെന്നും മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും ഫഹദിനേയും വെച്ച് സിനിമ എടുക്കാനുള്ള ഒരു കഥ തന്റെ കയ്യില്‍ ഇല്ലെന്നും മിഥുന്‍ മാനുവേല്‍ ഫേസ്ബുക്കില്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പലരും ആവര്‍ത്തിച്ചാവര്‍ത്തിച്ചു അന്വേഷിക്കുന്നത് കൊണ്ടാണ് ഇത്തരമൊരു വിശദീകരണമെന്നും ഇതൊരു ഔദ്യോഗിക പ്രതികരണമായി കണക്കാക്കണമെന്നും മിഥുന്‍ പറയുന്നു.

” ലാലേട്ടന്‍ വില്ലന്‍, പൃഥ്വിരാജ്, ഫഹദ് എന്നിവര്‍ നായകന്മാര്‍; മിഥുന്‍ മാനുവല്‍ തോമസിന്റെ പുതിയ ചിത്രത്തിന്റെ വാര്‍ത്തയെ കുറിച്ച് സംവിധായകന്‍ പ്രതികരിക്കുന്നു” എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് മിഥുന്‍ ഫേസ്ബുക്കില്‍ രംഗത്തെത്തിയത്.

‘Heavy combo of actors.. ഇവരുടെ മൂന്നാളുകളുടെ കൂടെ എന്റെ ഫോട്ടോ കാണുമ്പോള്‍ വല്ലാത്ത സന്തോഷം ഉണ്ട്.. ???? പക്ഷേ, ഇങ്ങനെയൊന്ന് ഞാന്‍ പറഞ്ഞിട്ടില്ല.. കാരണം എന്റെ കയ്യില്‍ അങ്ങനൊരു കഥ ഇല്ല.. ???? പലരും ആവര്‍ത്തിച്ചാവര്‍ത്തിച്ചു അന്വേഷിക്കുന്നത് കൊണ്ട് ഇതൊരു ഔദ്യോഗിക പ്രതികരണമായി ദയവായി കണക്കാക്കുക..”

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ