തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള നിരാഹാര സമരത്തിനിടെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ സ്റ്റീല്‍ ഗ്ലാസില്‍ പാനീയം കുടിച്ചതിനെ നൈസായി ട്രോളി യുവസംവിധായകന്‍ മിഥുന്‍ മാനുവേല്‍.
ആട് 2 വിലെ ഒരു രംഗം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്താണ് നിരാഹാരത്തിനിടെ സ്റ്റീല്‍ ഗ്ലാസില്‍ പാനീയം കുടിച്ച ശോഭാ സുരേന്ദ്രന്റെ നടപടിയെ മിഥുന്‍ മാനുവേല്‍ ട്രോളുന്നത്.
ആട് 2 വില്‍ മരണം വരെ നിരാഹാരം നടത്തുന്ന ഒരു രംഗത്തിനിടെ ഷാജി പാപ്പനും ക്ലീറ്റസും തമ്മിലുള്ള സംഭാഷണമാണ് മിഥുന്‍ മാനുവേല്‍ ട്രോളാക്കിയത്.
“”അതേ പാപ്പാ ഈ അനിശ്ചിത കാല നിരാഹാരം കിടന്നിട്ട് ആരേലും മരിച്ചിട്ടുണ്ടോ”” എന്ന് ക്ലീറ്റസ് ചോദിക്കുന്നതും “” പിന്നേ കഴിഞ്ഞ വര്‍ഷം ഒരുത്തന്‍ ഫുഡ്‌പോയിസണ്‍ അടിച്ചു ചത്തു”” എന്ന് പാപ്പന്‍ മറുപടി പറയുന്ന രംഗമാണ് മിഥുന്‍ മാനുവേല്‍ ഷെയര്‍ ചെയ്തത്.
ഇതോടെ മിഥുന്റെ ട്രോള്‍ ട്രോളന്‍മാര്‍ ഏറ്റെടുക്കുകയും ചെയ്തു. “”ഇജ്ജാതി ദീര്‍ഘവീക്ഷണമെന്നും ശോഭേച്ചിയെ ട്രോളാന്‍ വേണ്ടി ഒന്നൂടെ ഷൂട്ട് ചെയ്യിച്ചതാണോ എന്നെല്ലാം ചോദിച്ച് നിരവധി പേരാണ് ട്രോള്‍ ആഘോഷമാക്കുന്നത്.
ഈ വര്‍ഷത്തെ ലാസ്റ്റ് തഗ് എന്നും ശോഭേച്ചിക്ക് നല്ല സൈലന്റ് ട്രോള്‍ എന്നും ചിലര്‍ പ്രതികരിക്കുന്നു
നിരാഹാര സമരം നടക്കുന്നതിനിടെ ശോഭാ സുരേന്ദ്രന് രണ്ട് സ്ത്രീകള്‍ സ്റ്റീല്‍ ഗ്ലാസില്‍ കുടിക്കാന്‍ എന്തോ നല്‍കുന്ന വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. ശോഭേച്ചി ജ്യൂസ് കുടിക്കുകയാണെന്നും അല്ല കഞ്ഞിയാണെന്നും എനര്‍ജി ഡ്രിങ്കാണെന്നും പറഞ്ഞായിരുന്നു പലരും ട്രോളിയത്.
“”നിരാഹാരം കിടക്കുമ്പോള്‍ തക്കാളി ജ്യൂസ് കുടിക്കാമെന്ന് ഷഹീദ് ഭഗത് സിങ് കണ്‍കറന്റ് ലിസ്റ്റില്‍ പറഞ്ഞിട്ടുണ്ടെന്ന്…. കണ്‍കറന്റ് ലിസ്റ്റ് എന്താണെന്ന് അറിയില്ലെങ്കില്‍ പോയി നിങ്ങടെ പിണറായി വിജയനോട് ചോദിക്കണം!- എന്നിങ്ങനെയായിരുന്നു പല ട്രോളുകളും.
ശോഭ സുരേന്ദ്രന്റെ ആരോഗ്യനില വഷളായി എന്ന് ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനിയിപ്പോള്‍ ഭക്ഷ്യ വിഷബാധ കൊണ്ടെങ്ങാനാണോ”” എന്നിങ്ങനെയായിരുന്നു ട്രോളുകള്‍.
തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്ന് ശോഭാസുരേന്ദ്രനും ബി.ജെ.പി നേതൃത്വവും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശോഭാസുരേന്ദ്രന്‍ പാനിയം കുടിക്കുന്ന വീഡിയോ ഇന്നലെ പുറത്ത് വന്നത്.
രണ്ട് സത്രീകള്‍ മറഞ്ഞു നിന്ന് സ്റ്റീല്‍ ഗ്ലാസ് കൊടുക്കുകയും അത് വാങ്ങി ശോഭാസുരേന്ദ്രന്‍ കുടിക്കുകയും ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്. ശേഷം ഷാളുകൊണ്ട് മുഖം തുടക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു.
“ശോഭാ സുരേന്ദ്രന്‍ ഗ്ലാസില്‍ ജ്യൂസ് കുടിക്കുന്ന വീഡിയോ പുറത്ത്” എന്ന അടിക്കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നത്.
ശബരിമലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ബി.ജെ.പി നിരാഹാര സമരം ആരംഭിച്ചത്. ആദ്യം എ.എന്‍ രാധാകൃഷ്ണനും പിന്നീട് സി.കെ പത്മനാഭനും ശേഷമാണ് ശോഭ സുരേന്ദ്രന്‍ നിരാഹാര സമരം ഏറ്റെടുത്തത്.
ശബരിമലയിലെ ഭക്തര്‍ക്കെതിരായ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഈ മാസം മൂന്നിനാണ് ബി.ജെ.പി നിരാഹാര സമരം തുടങ്ങിയത്. നേരത്തെ എട്ട് ദിവസം എ.എന്‍ രാധാകൃഷ്ണന്‍ നിരാഹാരം കിടന്നിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമായതോടെ സി.കെ പത്മനാഭന്‍ സമരം ഏറ്റെടുക്കുകായിരുന്നു. പത്ത് ദിവസത്തോളം നീണ്ട നിരാഹാരത്തിനു ശേഷമാണ് സി.കെ പത്മനാഭന്‍ സമരത്തില്‍ നിന്ന് പിന്മാറിയത്. ഇതോടെയാണ് ശോഭ സുരേന്ദ്രന്‍ നിരാഹാര സമരം ഏറ്റെടുത്തത്.