സ്മാര്‍ട്ട് വാച്ചുമായി മൈക്രോസോഫ്റ്റ് എത്തുന്നു
Big Buy
സ്മാര്‍ട്ട് വാച്ചുമായി മൈക്രോസോഫ്റ്റ് എത്തുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th April 2013, 10:47 am

ന്യൂദല്‍ഹി: ടച്ച് സ്‌ക്രീനുള്ള സ്മാര്‍ട്ട് വാച്ചുമായി മൈക്രോസോഫ്റ്റ് എത്തുന്നതായി റിപ്പോര്‍ട്ട്. പുതിയ വാച്ചിന്റെ നിര്‍മാണത്തിനായുള്ള ഭാഗങ്ങള്‍ എത്തിക്കാന്‍ ഏഷ്യന്‍ സപ്ലയേര്‍സിനോട് മൈക്രോസോഫ്റ്റ് ആവശ്യപ്പെട്ടതായും വാര്‍ത്തകളുണ്ട്.[]

കഴിഞ്ഞ മാസം സ്മാര്‍ട്ട് വാച്ചുകളെ കുറിച്ച് മൈക്രോസോഫ്റ്റ് ഗവേഷകന്‍ ബില്‍ ബക്‌സറ്റണ്‍ നടത്തിയ സുദീര്‍ഘമായ പ്രസംഗത്തിന് ശേഷം ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ മൈക്രോസോഫ്റ്റ് ഇതുവരെ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

ഈയടുത്ത കാലത്തായി എല്ലാ പ്രമുഖ കമ്പനികളും ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്താന്‍ ഉത്സാഹിക്കുന്നുണ്ട്. സ്മാര്‍ട്ട് വാച്ച് രംഗത്തേക്ക് എല്‍.ജിയും എത്തുന്നതായുള്ള വാര്‍ത്തകള്‍ വന്നിരുന്നു.

ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തോടെയാവും എല്‍.ജി സ്മാര്‍ട്ട് വാച്ച് എത്തുക എന്നാണ് അറിയുന്നത്. എന്നാല്‍ മൊസില്ല ഫയര്‍ ഫോക്‌സ് ഓപ്പറേറ്റിങ് സിസ്റ്റമാണ് എല്‍.ജി സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ടാവുക എന്നും വാര്‍ത്തകള്‍ ഉണ്ട്.

ആപ്പിളിന്റേയും സാംസങ്ങിന്റേയും പേരുകളും സ്മാര്‍ട്ട് വാച്ച് രംഗത്ത് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.