മേട്ടുപ്പാളയത്ത് അമ്പലത്തിലെ പ്രസാദത്തില്‍ ഭക്ഷ്യവിഷബാധ: രണ്ട് പേര്‍ മരിച്ചു, 30 പേര്‍ ആശുപത്രിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th April 2018, 7:10 pm
കോയമ്പത്തൂര്‍: മേട്ടുപ്പാളയത്ത് അമ്പലത്തിലെ പ്രസാദം കഴിച്ച് ആശുപത്രിയിലായ രണ്ടു പേര്‍ മരിച്ചു. 30 പേര്‍ ദേഹാസ്വാസ്ഥ്യം കാരണം മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ലോകനായകി, സാവിത്രി എന്നിവരാണ് ഇന്ന് രാവിലെ മരിച്ചത്. മറ്റുള്ളവര്‍ സുഖം പ്രാപിച്ച് വരുന്നതായി പൊലീസ് അറിയിച്ചു.
ഇന്നലെ വൈകീട്ടോടെയാണ് മേട്ടുപ്പാളയത്തെ സെല്‍വമുത്തു മാരിയമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച ഭക്തരെ ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറുവേദനയും ഛര്‍ദ്ദിയുമായിരുന്നു ലക്ഷണങ്ങള്‍. കേടുവന്ന എണ്ണയും നെയ്യും ഉപയോഗിച്ചതായിരിക്കാം ഭക്ഷ്യവിഷബാധക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.