നാല് ദിവസത്തേക്ക് മുംബൈയില്‍ ഇറച്ചിക്കും മീനിനും നിരോധനം
Daily News
നാല് ദിവസത്തേക്ക് മുംബൈയില്‍ ഇറച്ചിക്കും മീനിനും നിരോധനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th September 2015, 1:09 pm

meatമുംബൈ: നാല് ദിവസത്തേക്ക് മുംബൈയില്‍ ഇറച്ചിക്കും മീനിനും നിരോധനം. ജൈന സമൂഹത്തിന്റെ ഉപവാസ ഉത്സവമായ പര്‍യൂഷാന്‍ ആചരിക്കുന്നതിന്റെ ഭാഗമായാണ് ഈ നിരോധനം. സെപ്റ്റംബനര്‍ 10 മുതല്‍ 17 വരെയാണ് പര്‍യൂഷാന്‍ ആചരിക്കപ്പെടുക. ഇതിന്റെ ഭാഗമായി സെപ്തംബര്‍ 10,13,17,18 ദിവസങ്ങളില്‍ മാട്ടിറച്ചി, കോഴിയിറച്ചി, മീന്‍ കടകള്‍ തുറക്കുന്നതിനും മൃഗങ്ങളെ കൊല്ലുന്നതിനുമാണ് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ ഈ ദിവസങ്ങളില്‍ മാംസാഹാരങ്ങള്‍ക്കും കച്ചവടത്തിനും നിരോധനം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ രണ്ട് ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. മുതിര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകരായ രാജ് പുരോഹിതും അതുല്‍ ഭട്ടഖാല്‍ക്കറും നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു.

അതേസമയം നിരോധനത്തിനെതിരെ നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. ജനങ്ങള്‍ എന്ത് കഴിക്കണമെന്ന് കോര്‍പറേഷനോ ഒരു സമുദായമോ തീരുമാനിക്കുന്നത് ഉചിതമല്ലെന്നു പ്രതിഷേധക്കാര്‍ പറയുന്നു.