ഐ.പി.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ദല്‍ഹി കാപ്പിറ്റല്‍സിന് 20 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. മത്സരത്തില്‍ ടോസ് നേടിയ കാപ്പിറ്റല്‍സ് എതിരാളികളെ ബൗളിങ്ങിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടി. എന്നാല്‍ അവസാന ഓവര്‍ വരെ നീണ്ടുനിന്ന ആവേശത്തിനൊടുവില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് മാത്രമാണ് ചെന്നൈക്ക് നേടാന്‍ സാധിച്ചത്.
ദല്‍ഹിക്ക് വേണ്ടി ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 35 നിന്ന് 52 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്ന് സിക്സും 5 ഫോറും ആണ് താരം നേടിയത്. ക്യാപ്റ്റന്‍ റിഷബ് പന്ത് 32 പന്തില്‍ നിന്ന് മൂന്ന് സിപ്സും നാല് ഫോറും അടക്കം 51 റണ്‍സ് നേടി സീസണിലെ തന്റെ ആദ്യ അര്‍ധസെഞ്ച്വറി നേടി. പ്രതീക്ഷ പൃഥ്വി ഷാ 27 പന്തില്‍ നിന്ന് രണ്ടു സിക്സും നാല് ഫോറും അടക്കം 43 റണ്‍സ് നേടിയിരുന്നു.
ദല്‍ഹിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച ഡേവിഡ് വാര്‍ണറിനെ മതീഷാ പതിരാനയുടെ കൈകളില്‍ എത്തിച്ചു പുറത്താക്കിയത് മുസ്തഫിസൂര്‍ റഹ്‌മാനാണ്. മത്സരത്തിലെ ഒമ്പതാം ഓവറിലെ മൂന്നാം പന്തിലാണ് സംഭവം നടന്നത്. എന്നാല്‍ ഈ വിക്കറ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയം ആകുന്നത്.
പന്ത് വാര്‍ണര്‍ ഒരു റിവേഴ്‌സ് സ്വീപ്പിലൂടെ കളിക്കാന്‍ ശ്രമിച്ചപ്പോള്‍ തേര്‍ഡ് മാനിലേക്ക് കുതിച്ച പന്തിനെ പതിരാനാ ഫുള്‍ സ്ട്രക്ച്ചില്‍ പറന്നു തന്റെ വലതുകൈകളില്‍ പിടിക്കുകയായിരുന്നു. ഈ കാച്ചിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.
മത്സരത്തില്‍ ഇമ്പാക്ട് പ്ലെയറായി ഇറങ്ങിയ പതിരാനാ നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ ആണ് സ്വന്തമാക്കിയത്. 7.75 എക്കണോമിയിലാണ് താരം പന്തെറിഞ്ഞത്.