അനാപൊളിസ്: വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 17 പേരുടെ മരണത്തിനിടയാക്കിയ ഫ്‌ളോറിഡ വെടിവെപ്പിന്റെ നടുക്കം മാറും മുന്‍പ് അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവെപ്പ്. മെരിലാന്‍ഡിലെ സെയിന്‍റ് മേരീസ് കണ്‍ട്രിയിലെ ഗ്രേറ്റ് മില്‍സ് ഹൈ സ്‌കൂളിലാണ് ചൊവ്വാഴ്ച രാവിലെ വെടിവെപ്പുണ്ടായത്.
വെടിവെപ്പില്‍ മൂന്നു പേര്‍ക്കു പരുക്കേറ്റതായാണ് വിവരം. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെടിവെപ്പിനെ തുടര്‍ന്ന് പൊലീസ് സ്‌കൂള്‍ അടച്ചു പൂട്ടി.
എഫ്.ബി.ഐ ഏജന്റുമാര്‍ സ്‌കൂളിലെത്തിയിട്ടുണ്ടെന്ന് എഫ്.ബി.ഐ വക്താവ് പറഞ്ഞു. ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍, ടുബാക്കോ ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സിന്റെ (എ.ടി.എഫ്) പ്രത്യേക ഏജന്റുമാരും സ്ഥലത്തെത്തിയിട്ടുണ്ടെന്ന് എ.ടി.എഫ് ട്വീറ്റ് ചെയ്തു.
Our Special Agents are now on scene assisting our St. Mary’s County Sheriff partners with this incident. Follow their official account @firstsheriff for updates.
— ATF Baltimore (@ATFBaltimore) March 20, 2018
പൊലീസ് അടച്ചു പൂട്ടിയ സ്‌കൂളിനുള്ളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. എല്ലാ ക്ലാസ് മുറികളും പൊലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളെ പൊലീസ് സംരക്ഷണയില്‍ പുറത്തെത്തിക്കുന്നുണ്ട്.
ഈ വര്‍ഷം ഇതുവരെ അമേരിക്കയില്‍ 16 സ്‌കൂള്‍ വെടിവെപ്പുകളാണ് നടന്നിട്ടുള്ളത് എന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1,500 ഓളം വിദ്യാര്‍ത്ഥികളാണ് ഗ്രേറ്റ് മില്‍സ് ഹൈ സ്‌കൂളില്‍ പഠിക്കുന്നത്. ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അമേരിക്കയിലെ സ്‌കൂളുകളില്‍ നടക്കുന്ന വെടിവെപ്പിനെതിരെ കഴിഞ്ഞയാഴ്ച പഠിപ്പു മുടക്കി പ്രതിഷേധിച്ചിരുന്നു.
വീഡിയോ: